ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളായ ന്യൂസ് ക്ലിക്ക്, ന്യൂസ്‌ലോൻഡ്രി എന്നിവയുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് ‘സര്‍വേ’. ഇരു സ്ഥാപനങ്ങളുടെയും ഓഫിസുകളില്‍ വ്യത്യസ്ത ‘സര്‍വേ ദൗത്യങ്ങള്‍’ നടത്തിയതായി അധികൃതര്‍ അറിയിച്ചു.
ഈ സ്ഥാപനങ്ങളുടെ ചില നികുതിയടയ്ക്കല്‍ വിശദാംശങ്ങളും പണമടയ്ക്കലും ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ദൗത്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു പോര്‍ട്ടലുകളുടെയും ഓഫിസുകള്‍ ആദായനികുതി ഉദ്യോഗസ്ഥളുടെ ദൗത്യത്തിലുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌ക്ലിക്ക് ഓഫിസും അതിന്റെ സ്ഥാപകരുടെ ഇടങ്ങളും ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു റെയ്ഡ്.
പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിനു 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വേള്‍ഡ്‌വൈഡ് മീഡിയ ഹോള്‍ഡിങ്സ് എല്‍എല്‍സി യുഎസ്എയില്‍നിന്ന് 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) ലഭിച്ചുവെന്നാരോപിച്ച് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഉടലെടുത്തത്.
Also Read: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ ട്രാവലറിന്റെ റജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി