അബുദാബി:ലോ അക്കാദമി വിഷയം കൈ കാര്യ ചെയ്യുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് ഭരണപരിഷ്ക്കാര ചെയർമാൻ വി.എസ്.അച്ചുതാനന്ദൻ.
ലോ അക്കാദമിയുടെ ഭൂമി ഇടപാടിൽ അന്വേഷണം സംബന്ധിച്ച് റവന്യു മന്ത്രിക്ക് രണ്ട് പ്രാവശ്യം കത്ത് നൽകിയിട്ടുണ്ട്. ഇതിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വി.എസ്. പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഐ നേതാവ് ബിനോയ് വിശ്വവും ലോ അക്കാദമി വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിനോടാണ് വി.എസിന്റെ ഈ പ്രതികരണം