വാഷിങ്ൺ: ട്രംപിന്റെ നീക്കങ്ങൾക്ക് കോടതിയിൽ തിരിച്ചടി. ഏഴ് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വീസ നിഷേധിച്ച യുഎസ് നടപടി കോടതി താൽക്കാലികമായി തടഞ്ഞു. യുഎസിലെ ഡിസ്ട്രിക് ജഡ്ജ് ജെയിംസ് റോബർട്ടാണ് ഈ ഉത്തരവ് താൽക്കാലികമായി റദ്ദാക്കിയത്. വാഷിങ്ൺ, മിനിസോട്ട എന്നീ സംസ്ഥാനങ്ങളുടെ ഹർജിയിലാണ് നടപടി. സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളി.

കഴിഞ്ഞയാഴ്ചയാണ് ഇറാൻ, സിറിയ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസ് വിലക്കേർപ്പെടുത്തിയത്. 90 ദിവസത്തേക്കാണ് പ്രവേശന വിലക്ക്. കൂടാതെ അഭയാർഥികൾക്ക് പ്രവേശനം നൽകുന്ന യുഎസ് റെഫ്യൂജി അഡ്മിഷൻ പ്രോഗ്രാം 120 ദിവസത്തേക്കു നിർത്തി വച്ചിരുന്നു. വാഷിങ്ടണാണ് ഈ ഉത്തരവുകളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. തുടർന്നാണ് കോടതി ഉത്തരവ് തൽക്കാലത്തേക്ക് സ്റ്റേ ചെയ്തത്.

ഉത്തരവിനെത്തുടർന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 6000 പേരുടെ വീസസയാണ് റദ്ദാക്കിയത്. വിലക്കിനെത്തുടർന്നു രാജ്യവ്യാപകമായി വൻ​പ്രതിഷേധമാണ് അരങ്ങേറുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ