/indian-express-malayalam/media/media_files/uploads/2017/02/arun-jaitley-budget-11.jpg)
ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ളതു കൂടിയായിരുന്നു ഇത്തവണത്തെ ബജറ്റ്. 500 കോടി രൂപയാണ് സ്ത്രീ ശാക്തീകരണത്തിനായി ബജറ്റിൽ പ്രഖ്യാപിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന് സാമ്പത്തിക സഹായത്തിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇത്തവണത്തെ ബജറ്റ് നിർമാണത്തിലും സ്ത്രീകൾ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. നവംബർ പകുതിയിൽ തുടങ്ങിയ ബഡറ്റ് നിർമാണത്തിൽ സീനിയർ ലെവലിലുള്ള 41 ശതമാനം സ്ത്രീകളാണുണ്ടായിരുന്നത്. അതായത് മൊത്തം ബജറ്റ് നിർമാണത്തിന്റെ 52 ശതമാനത്തിലധികവും കൈകാര്യം ചെയ്തത് സ്ത്രീകളാണ്. വിവിധ വകുപ്പുകളിലെ അഡീഷനൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള 14 വനിതകൾ എന്നിവരാണ് ബജറ്റ് നിർമാണത്തിന്റെ ഭാഗമായത്. അതിനാൽതന്നെ പുതിയ ബജറ്റിൽ സ്ത്രീകളുടെ പ്രതീക്ഷയും വലുതായിരുന്നു.
ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ ആകെ 17 ശതമാനം മാത്രമാണ് സ്ത്രീകളുടെ സംഭാവന. സാമ്പത്തിക രംഗത്ത് കൂടുതൽ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനെ പറ്റി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.