ചെന്നൈ: മലയാളത്തിലെ പ്രമുഖ നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് തമിഴ് താരസംഘടനയായ നടികർ സംഘം. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് തമിഴ് താര സംഘടന കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടാനുളള നടപടികൾ വേണമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ ആവശ്യപ്പെട്ടു.

വെളളിയാ‌ഴ്‌ച രാത്രിയാണ് നടി ആക്രമണത്തിന് ഇരയായത്. തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന നടിയെ അത്താണിയിൽ വച്ച് ഒരു സംഘം തട്ടിക്കൊണ്ട് പേവുകയായിരുന്നു. പിന്നീട് പാലാരിവട്ടത്ത് കാറിൽ ഉപേക്ഷിച്ചെങ്കിലും ഇതിനോടകം നടിയുടെ അപകീർത്തികരമായ ചിത്രങ്ങളും ദൃശ്യങ്ങളും സംഘം പകർത്തിയതായി പരാതിയുണ്ട്. പീഡനശ്രമം, ഗൂഢാലോചന, ബലാൽക്കാരമായി അപകീർത്തികരമായ ചിത്രമെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുളത്. സംഭവത്തിൽ മൂന്ന് പ്രതികൾ ഇതിനോടകം പിടിയിലായിട്ടുണ്ട്. മുഖ്യ പ്രതി പൾസർ സുനി എന്ന സുനിൽകുമാറും മറ്റു രണ്ടു പേരുമാണ് കേസിൽ ഇനി പിടിയിലാവാനുളളത്.

സംഭവത്തിൽ കേരളത്തിലെ താരസംഘടനയും താരങ്ങളും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook