ചെന്നൈ: പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവർ ദേശവിരുദ്ധരാണെന്ന് കേന്ദ്രവാണിജ്യ മന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി ആരായിരുന്നാലും ആ സ്ഥാനത്തിരിക്കുന്നവരെ അപമാനിക്കാൻ പാടില്ല. മറീനയിൽ ജെല്ലിക്കെട്ട് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെയും ദേശീയ പതാകയെയും അവഹേളിച്ചവർ ദേശവിരുദ്ധരാണെന്നതിൽ സംശയമില്ല. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

മറീന ബീച്ചിൽ സമരം നടക്കുന്നതിനിടെ ദേശവിരുദ്ധർ നുഴഞ്ഞുകയറിയതിനാലാണ് പൊലീസ് നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി പനീർസെൽവം നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് നിർമല സീതാരാമന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ