Malayalam Top News Highlights: തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 258 റണ്‍സ് വിജലക്ഷ്യം. ടോസ് നേടി ലക്‌നൗവിനെ ബാറ്റിങ്ങിനയച്ച പഞ്ചാബിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതതായിരുന്നു ലക്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബാറ്റര്‍മാര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 257 റണ്‍സെടുത്തത്. സ്‌കോര്‍ 41 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കെ എന്‍ രാഹുലിനെ(12) നഷ്ടമായെങ്കിലും മേയേര്‍സ് – ആയുഷ് ബഡോനി സഖ്യം ആറ് ഓവറില്‍ സ്‌കോര്‍ 74 കടത്തി. 24 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറിയോടെ 54 റണ്‍സെടുത്താണ് മേയേര്‍സ് പുറത്തായത് റബാഡയ്ക്കായിരുന്നു വിക്കറ്റ്. നാല് സിക്‌സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. Readmore
വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതേതര ഘടനയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി.വിദ്വേഷ പ്രസംഗങ്ങളില്‍ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും അത്തരം കുറ്റകൃത്യങ്ങളില്‍ സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. Readmore
റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ.) നടത്തിപ്പിനായി രണ്ടംഗ അഡ്-ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.). ഐഒഎ. എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം ഭൂപേന്ദര്‍ സിങ് ബജ്വ, കായികതാരം സുമ ശിരൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. ലൈംഗികാതിക്രമം ആരോപിച്ച് യുപിയിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് വനിതാ ഗുസ്തിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്. Readmore
ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. അപകടം നടന്നതിന് പിന്നാലെ ഇരുവരെയും എന്തുകൊണ്ട് നേരിട്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. Readmore
ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാ കേസിൽ നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് തെളിവുകളുടെ അഭാവത്തെത്തുടർന്ന് നടനെ കുറ്റവിമുക്തനാക്കിയത്. 2013 ജൂൺ മൂന്നിനാണ് മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ജിയാ ഖാനെ കണ്ടെത്തിയത്. Read More
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക.
അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തുമെന്നും കാലാവസ്ഥ അനുകൂലമാണെന്നും മന്ത്രി വ്യക്തമാക്കി.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം പ്രതിസന്ധിയിൽ. ആന ഇപ്പോൾ എവിടെയാണെന്നു വ്യക്തമല്ല. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ മരങ്ങൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം. ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്. Read More