Malayalam News Highlights:തൃശൂര്‍: നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കൊടൈക്കനാലില്‍ വിനോദയാത്ര നടത്തി മടങ്ങി വരവെ, ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്തത്.
അരിക്കൊമ്പന്‍ ദൗത്യം നാളെ പുലര്‍ച്ചെ ആരംഭിക്കും. നാളെ രാവിലെ നാലരയോടെ ദൗത്യം ആരംഭിക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം. അരിക്കൊമ്പനെ പിടികൂടിയാല്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡല്‍ഹി ജന്ദര്‍ മന്തറില്‍ സമരത്തിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ. ഗുസ്തി താരങ്ങളുടെ സമരം അച്ചടക്കമില്ലായ്മയെ സൂചിപ്പിക്കുന്നതാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതാണെന്നും ഉഷ അഭിപ്രായപ്പെട്ടു.
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി വെറുപ്പും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
കര്‍ണാടക നിയമസഭ തിരഞ്ഞടെപ്പിനെ ബിജെപി ഒരു കൂട്ടായ നേത്യത്വത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബൊമ്മൈയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ സുഖകരമായ വിജയം ബിജെപിക്ക് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.
പതിമൂന്നുകാരനെകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ഡോ. കെ. ഗിരീഷി (59)നാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മാനസിക പ്രശ്നങ്ങളുമായി കൗണ്‍സിലിങ്ങിനെത്തിയ 13-കാരനെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്.
കുട്ടികളടക്കം ഇരുചക്രവാഹനത്തില്‍ മൂന്ന് പേരുടെ യാത്രയില്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ എഐ ക്യാമറകളുടെ പരിശോധനകളെ കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇരുചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പിഴ ഈടാക്കുന്നതില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും എന്നാല്‍ നിയമത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കുമെന്നുമാണ് റിപോര്‍ട്ട്. Readmore
ഒരു വര്‍ഷമായി ആറുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ ടാക്‌സി ഡ്രൈവര്‍ പിടിയില്‍. പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ജയ്ത്പൂര്‍ സ്വദേശി മുഹമ്മദ് അസ്ഹറിനെ (30)യാണ് അറസ്റ്റ് ചെയ്തത്. മകളെ സ്‌കൂളില്‍ എത്തിക്കാന്‍ ടാക്‌സി ഏര്‍പ്പാട് ചെയ്തെന്ന സ്ത്രീയുടെ പരാതി ലഭിച്ചതായി ഡിസിപി (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു.
നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലില്‍ വിനോദയാത്ര നടത്തി മടങ്ങി വരവെ, ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്തത്.