scorecardresearch

Malayalam News Highlights: കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍; 11 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു.

AIRPORT,KARIPUR,KERALA

Malayalam News Highlights: മലപ്പുറം: കസ്റ്റംസില്‍ 11 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതില്‍ രണ്ട് പേര്‍ സൂപ്രണ്ടുമാരാണ്. സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ടുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഹവില്‍ദാര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതാദ്യമായാണ് കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. നടപടി നേരിട്ട സൂപ്രണ്ടുമാരില്‍ ഒരാള്‍ വിരമിച്ചിരുന്നു.

Live Updates
21:23 (IST) 23 Apr 2023
ഈഡനില്‍ കത്തിപ്പടര്‍ന്ന് ചെന്നൈ; കൊല്‍ക്കത്തെക്കെതിരെ കൂറ്റന്‍ സ്കോര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 33-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് കൂറ്റന്‍ സ്കോര്‍. അജിങ്ക്യ രഹാനെ (29 പന്തില്‍ 71), ഡെവണ്‍ കോണ്‍വെ (56), ശിവം ദുബെ (21 പന്തില്‍ 50) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ 235 റണ്‍സാണ് ചെന്നൈ നേടിയത്.

20:55 (IST) 23 Apr 2023
വയനാട് കല്‍പ്പറ്റയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

വയനാട് പുഴമുടിയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. റോഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്.

20:39 (IST) 23 Apr 2023
കേരളത്തിലെ യുവതയുമായി സംവദിക്കാന്‍ മോദി; 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ, പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസും

കേരളത്തിലെ യുവതയുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചരയ്ക്ക് സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്താണ് പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

https://malayalam.indianexpress.com/kerala-news/pm-narendra-modi-to-intract-with-kerala-youth-tomorrow-dyfi-with-100-questions-800180/

19:35 (IST) 23 Apr 2023
RCB vs RR Live Score, IPL 2023: മധ്യ ഓവറുകളില്‍ തളര്‍ച്ച, രാജസ്ഥാന് തോല്‍വി; ബാംഗ്ലൂരിന് നാലാം ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 32-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് തോല്‍വി. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 182 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.

18:24 (IST) 23 Apr 2023
ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി; സുരക്ഷാ വിവരങ്ങൾ ചോർന്നതിൽ നടപടി വേണം : വി.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങൾ ചോർന്നത് ഗുരുതരമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. സർക്കാർ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കേണ്ടിയിരുന്നുവെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി.

15:28 (IST) 23 Apr 2023
പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (ഏപ്രില്‍ 24), ചൊവ്വ (ഏപ്രില്‍ 25) ദിവസങ്ങളിൽ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എന്‍എച്ചില്‍ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്.

https://malayalam.indianexpress.com/kerala-news/pm-narendra-modi-visit-traffic-regulations-in-kochi-on-24th-and-25th-799844/

14:54 (IST) 23 Apr 2023
വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു

കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം എത്തിയായിരുന്നു പ്രഖ്യാപനം

12:52 (IST) 23 Apr 2023
എഐ ക്യാമറ: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കര്‍ പദ്ധതിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു, ഇത് പിന്നീട് 232 കോടി ആയതെങ്ങനെയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കൊള്ളയാണിത്. എസ്‌ഐആര്‍ടി എന്ന ബംഗളൂരു കമ്പനിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കി. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുന്‍പരിചയമില്ലെന്നും കെല്‍ട്രാണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. 151. 22 കോടിക്കാണ് കെല്‍ട്രോണ്‍ എസ്‌ഐആര്‍ടിക്ക് കരാര്‍ നല്‍കിയത്. എസ്‌ഐആര്‍ടി മറ്റ് രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. Readmore

12:20 (IST) 23 Apr 2023
കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍; 11 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കസ്റ്റംസില്‍ 11 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതില്‍ രണ്ട് പേര്‍ സൂപ്രണ്ടുമാരാണ്. സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ടുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഹവില്‍ദാര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതാദ്യമായാണ് കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. നടപടി നേരിട്ട സൂപ്രണ്ടുമാരില്‍ ഒരാള്‍ വിരമിച്ചിരുന്നു.

Web Title: News malayalam news live updates april 23