ടെഹ്റാൻ: ഏഴ് രാജ്യങ്ങളിലുള്ളവർക്ക് വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡന്റ് രംഗത്ത്. രാഷ്ട്രീയത്തിലെ അനുഭവ സമ്പത്തില്ലായ്മയാണ് ഇത് വെളിവാക്കുന്നത്. രാഷ്‌ട്രീയ കാര്യങ്ങളിൽ അധികം അറിവില്ലാത്തവരാണ് മറ്റു രാജ്യങ്ങളിലുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതെന്നു ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പറഞ്ഞു. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്ക് മൂന്ന് മാസത്തേക്ക് യുഎസിലേക്കുള്ള പ്രവേശനാനുമതി ട്രംപ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു

അമേരിക്കയുടെ കപടമുഖമാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ കാണിക്കുന്നത്. ഇതുവരെ ഇറാൻ ജനതയോടല്ല ഭരണകൂടത്തോടായിരുന്നു എതിർപ്പെന്നായിരുന്നു യുഎസ് പറഞ്ഞിരുന്നത്. എന്നാൽ അത് തെറ്റാണെന്നും അവരുടെ മനസ്സിൽ എന്തായിരുന്നെന്നും വെളിവാക്കുകയാണ് ട്രംപിന്റെ പുതിയ നടപടിയെന്നും റുഹാനി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ