രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം.ബിജെപി വലിയ വിജയത്തിലേക്ക് മുന്നോട്ട് പോകുമെന്നാണ് ഫല സൂചനകൾ. 180 സീറ്റിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 104 സീറ്റുകളിൽ ബിജെപി മുന്നിൽ നിൽക്കുകയാണ്. 40 സീറ്റുകളിൽ
സമാജ്‌വാദി പാർട്ടി – കോൺഗ്രസ് സഖ്യം മുന്നിട്ട് നിൽക്കുന്നുണ്ട്.36 സീറ്റുകളിൽ ബിഎസ്പിയും മുന്നിട്ട് നിൽക്കുന്നുണ്ട്.

ഉത്തർ പ്രദേശിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ദൃശ്യമാധ്യമങ്ങളുടെ എക്സിറ്റ് പോൾ സർവേ പറഞ്ഞിരുന്നു. ഉത്തർ പ്രദേശിൽ ടൈംസ് നൗ, ബിജ പിക്ക് വ്യക്തമായ ഭൂരിപക്ഷം പറയുമ്പോൾ, സിഎൻഎന്നും, ഇന്ത്യാ ടിവിയു ബിജെപി വലിയ കക്ഷിയാകും എന്നാൽ​ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ