വെഡ്ഡിങ് വീഡിയോഷൂട്ടിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണു; നവദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരുവരും എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മരത്തിന്റെ കൊമ്പ് ഒടിയുന്നത് കണ്ടത്

വിസ്കോൻസിൻ: വിവാഹ ഫോട്ടോഷൂട്ടുകൾ പലപ്പോഴും തമാശകൾക്കാണ് വഴിയൊരുക്കാറുളളത്. എന്നാൽ ഇത്തവണ കാര്യങ്ങൾ കൈവിട്ടുപോയി. അമേരിക്കയിലെ വിസ്കോൻസിൻ വെഡ്ഡിങ് വീഡിയോഷൂട്ടിനിടെ വധൂവരന്മാർ അപകടത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

നവദമ്പതികൾ മരത്തിനു ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു സംസാരിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയിൽ ഇരുവരും എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മരത്തിന്റെ കൊമ്പ് ഒടിയുന്നത് കണ്ടത്. ഉടൻതന്നെ ഇരുവരും അവിടെനിന്നും മാറി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ മരക്കൊമ്പ് നവദന്പതികൾ ഇരുന്നിടത്തേക്ക് വീഴുകയും ചെയ്തു.

വിവാഹ വീഡിയോയുടെ ടീസറിൽ ഈ ദൃശ്യവും ഉൾക്കൊളളിച്ചിട്ടുണ്ട്. ‘നവദമ്പതികളുടെ സ്നേഹം മരത്തെക്കാൾ ശക്തമേറിയതാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഷൂട്ട് ചെയ്ത കമ്പനി വീഡിയോ ഫെയ്സ്ബുക്കിൽഷെയർ ചെയ്തിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Newlyweds narrowly escape falling tree branch

Next Story
നരേന്ദ്ര മോദിയുടെ നയങ്ങള്‍ ചാണക്യന്റേതിന് സമമെന്ന് അമിത് ഷാ
The moderation of comments is automated and not cleared manually by malayalam.indianexpress.com