scorecardresearch

ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ രേഖകൾ പുറത്ത്; ഇന്ത്യൻ ആയുർവേദത്തെക്കുറിച്ചും മസാജ് രീതികളെക്കുറിച്ചും പരാമർശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പിട്ട പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങൾ 30 ദിവസത്തിനുള്ളിൽ പരസ്യമാക്കാൻ തീരുമാനിച്ചത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പിട്ട പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങൾ 30 ദിവസത്തിനുള്ളിൽ പരസ്യമാക്കാൻ തീരുമാനിച്ചത്

author-image
WebDesk
New Update
epsteen files

Epstein Files Updates (Photo: X/@ballaballin)

വാഷിംഗ്ടൺ: ലോകത്തെ ഞെട്ടിച്ച ലൈംഗിക അതിക്രമക്കേസിലെ പ്രതി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പുതിയ ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഈ രേഖകളിൽ ഭാരതീയ ചികിത്സാരീതിയായ ആയുർവേദത്തെക്കുറിച്ചും പ്രത്യേക മസാജ് രീതികളെക്കുറിച്ചും പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisment

Also Read:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പിട്ട പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവരങ്ങൾ 30 ദിവസത്തിനുള്ളിൽ പരസ്യമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച രേഖകൾ പുറത്തുവിട്ടത്.

പുറത്തുവിട്ട രേഖകളിൽ ഒന്നിൽ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനായി മസാജും ആയുർവേദവും ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. 'ഭാരതത്തിൽ നിന്നുള്ള 5,000 വർഷം പഴക്കമുള്ള ഈ സ്വാഭാവിക ചികിത്സാരീതി ഇന്ന് പാശ്ചാത്യ രാജ്യങ്ങളിലെ നിരവധി ചികിത്സകർ പിന്തുടരുന്നുണ്ട്,' എന്ന് രേഖകളിൽ പറയുന്നു. 'മസാജ് നൽകുന്ന കല' എന്ന ലേഖനവും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ എള്ളെണ്ണ ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ചും വിവരിക്കുന്നുണ്ട്.

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

പുറത്തുവിട്ട ഫയലുകളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ നിരവധി ചിത്രങ്ങളും, അന്തരിച്ച പോപ്പ് താരം മൈക്കൽ ജാക്‌സണൊപ്പം എപ്സ്റ്റീൻ നിൽക്കുന്ന ചിത്രവും ഉൾപ്പെടുന്നു. എന്നാൽ, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ ട്രംപിനോ ക്ലിന്റനോ പങ്കുള്ളതായി യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

ശതകോടീശ്വരനായിരുന്ന എപ്സ്റ്റീന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ട്രംപിന് എപ്സ്റ്റീനുമായി മുൻപ് സൗഹൃദമുണ്ടായിരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് രേഖകൾ പുറത്തുവിടാൻ ട്രംപ് ഉത്തരവിട്ടത്.

Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും കടത്തുകയും ചെയ്ത കേസുകളിൽ വിചാരണ കാത്തിരിക്കെ, 2019-ലാണ് മാൻഹട്ടൻ ജയിലിൽ ജെഫ്രി എപ്സ്റ്റീൻ ആത്മഹത്യ ചെയ്തത്. പുറത്തുവിട്ട രേഖകൾ അപൂർണ്ണമാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അധികൃതർ അറിയിച്ചു.

Read More:സംഘർഷമൊഴിയാതെ ബംഗ്ലാദേശ്; ധാക്കയിൽ വ്യാപക ആക്രമണം

Donald Trump Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: