Latest News

നവദമ്പതികളെ സര്‍വകലാശാല ക്യാംപസിനുളളിൽ മരിച്ച നിലയില്‍ കണ്ടെത്തി

അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്

death, മരണം , ie malayalam

സു​രി: പശ്ചിമബംഗാളിലെ വിശ്വഭാരതി സര്‍വകലാശാല ക്യാംപസില്‍ ന​വ​ദ​മ്പതി​കളെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപ​സി​ലെ ചീ​ന ഭാ​വ​ന​യ്ക്ക​രി​കെ​യാ​ണ് വെളളിയാഴ്ച അർധരാത്രി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ചൈ​നീ​സ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ക​ൾ​ച്ച​ർ വ​കു​പ്പാ​ണ് ചീ​ന ഭാ​വ​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സോ​മ​നാ​ഥ് മ​ഹാ​തോ (18), അ​ബ​ന്തി​ക (19) എ​ന്നി​വ​രാ​ണു മ​രി​ച്ച​തെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു.

ഭോ​ൽ​പൂ​രി​ലെ ശ്രീ​ന​ന്ദ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സോ​മ​നാ​ഥ് ഈ ​വ​ർ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ബ​ന്തി​ക.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Web Title: Newly married couple found dead on campus of visva bharati university

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com