രാട്ടബാരി (അസം): ആനപ്പുറത്ത് കയറി സവാരി നടത്തിയ ബിജെപി എംഎൽഎയും അസം ഡെപ്യൂട്ടി സ്പീക്കറുമായ കൃപനാഥ് മല്ലാഹ് താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടശേഷം സ്വന്തം നിയോജക മണ്ഡലമായ രാട്ടബാരിയിൽ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം.

കൃപനാഥിന് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയിരുന്നത്. കൃപനാഥിനെ ആനപ്പുറത്ത് കയറ്റി ഘോഷയാത്ര നടത്താനായിരുന്നു അനുയായികളുടെ തീരുമാനം. ഇതിനായി ആനയെ ഒരുക്കി നിർത്തി. കൃപനാഥ് ആനപ്പുറത്ത് കയറി ഇരുന്നതും ആന വേഗത്തിൽ മുന്നോട്ടുപോവുകയും എംഎൽഎ ബാലൻസ് തെറ്റി താഴെ വീഴുകയുമായിരുന്നു. സംഭവത്തിൽ കൃപനാഥ് പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

ഒക്ടോബർ അഞ്ചിനാണ് അസം ഡെപ്യൂട്ടി സ്പീക്കറായി കൃപനാഥ് മല്ലാഹ് തിരഞ്ഞെടുക്കപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ