ഗ്രീസ്: മനുഷ്യന്റേതെന്ന് സംശയിക്കുന്ന കാലടിപ്പാടുകളുടെ ഫോസിൽ ഗ്രീസിലെ ക്രീക്കിൽ കണ്ടെത്തി. ആഫ്രിക്കയിലെ മനുഷ്യരുടെ പരിണാമവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളെ എതിർക്കുന്നതാകും ഈ ഫോസിലുകളെന്ന സംശയം ഉയർന്നിട്ടുണ്ട്. 5.7 ദശലക്ഷം വർഷം പഴക്കമുളളതെന്ന് സംശയിക്കുന്ന വലിയ കാലടിപ്പാടുകളാണ് കണ്ടെത്തിയത്.

5.6 ദശലക്ഷം വർഷം മുൻപ് രൂപപ്പെട്ടതെന്ന് കരുതുന്ന എക്കൽപാറക്കല്ലുകൾക്കിടയിലാണ് ഫോസിൽ കണ്ടെത്തിയത്. മെഡിറ്ററേനിയൻ കടൽ വറ്റിപ്പോയപ്പോൾ രൂപപ്പെട്ടത് എന്ന് കരുതപ്പെടുന്ന പാറക്കെട്ടുകളാണ് ഇവ.

ആദിമമനുഷ്യരായ ഹോമിനിൻസിന്റേതെന്നാണ് ഈ കാലടിപ്പാടുകളെ കുറിച്ചുള്ള നിഗമനം. ദക്ഷിണ പൂർവ യൂറോപ്പിലാകെ മനുഷ്യസാന്നിധ്യമുണ്ടായിരുന്നുവെന്ന നിഗമനത്തിലേക്കാണ് ഇതോടെ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. ആഫ്രിക്കയിൽ മനുഷ്യസാന്നിധ്യമുണ്ടായ കാലത്ത് യൂറോപ്പിലും ആദിമ മനുഷ്യരുണ്ടായിരുന്നുവെന്ന നിഗമനത്തിലേക്കാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ