വെല്ലിങ്ടൺ: ന്യൂസിലന്‍ഡിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്‌പില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തില്‍ മുഖ്യ പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ അഞ്ച് വരെ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.

ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന കുടിയേറ്റക്കാരെ ഒഴിവാക്കാനാണ് വെടിവയ്‌പ് നടത്തിയതെന്ന് പ്രതിയുടെ 74 പേജുള്ള മാനിഫെസ്റ്റോയില്‍ പറയുന്നു. ഇന്ത്യ, ചൈന, തുര്‍ക്കി രാജ്യങ്ങളില്‍ നിന്നുള്ള അധിനിവേശത്തെ എതിര്‍ക്കുന്നതാണ് മാനിഫെസ്റ്റോ. കിഴക്കിന്റെ ശത്രുക്കളാണ് ഇവരെന്നും മാനിഫെസ്റ്റോയില്‍ വ്യക്തമാക്കുന്നു.

Read More: കോടതി മുറിയില്‍ ക്യാമറകളെ പല്ലിളിച്ചു കാട്ടി ചിരിച്ച് മുസ്‌ലിം പളളികളില്‍ വെടിയ്‌പ് നടത്തിയ അക്രമി

‘ദ ഗ്രേറ്റ് റിപ്ലേസ്‌മെന്റ്’ എന്ന തലക്കെട്ടൊടെയാണ് മാനിഫെസ്റ്റോ. കുടിയേറ്റക്കാര്‍ യൂറോപ്പില്‍ നിന്ന് നീക്കപ്പെടണമെന്ന വരികളോടെയാണ് ഇതിന്റെ തുടക്കം. കുടിയേറ്റക്കാര്‍ അവരുടെ മണ്ണിലേക്ക് തിരിച്ച് പോകണം. നമ്മുടെ ജനങ്ങളല്ലാത്തവര്‍ നമ്മുടെ രാജ്യത്ത് ജീവിക്കുന്നു. അവര്‍ തീര്‍ച്ചയായും ഇവിടെ നിന്ന് നീക്കപ്പെടണമെന്ന് മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്.

വെടിവയ്‌പിന് മുന്‍പ് പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോയില്‍ നിന്ന് പ്രതി തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന് വ്യക്തമാകുന്നുണ്ട്. ഓസ്ട്രലിയന്‍ പ്രധാനമന്ത്രി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

Read More: ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്‌പ്: ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായി

ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. വെ​ടി​വ​യ്പി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും കൊല്ലപ്പെട്ടു. ഒ​ൻ​പ​ത് ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യ​താ​യി ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. ആ​ക്ര​മ​ണ​ത്തി​ൽ 49 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി ​പേർ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ