scorecardresearch

ഉമർ ഖാലിദിന് ഐക്യദാർഢ്യം അറിയിച്ച് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി; കത്ത് കൈമാറി

2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്

2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
letter auhadi

സോഹ്റാൻ മംദാനിയുടെ കത്ത് (Photo: X/ @banojyotsna)

ന്യൂയോർക്ക്: ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്റാൻ മംദാനി. ഉമർ ഖാലിദിനെഴുതിയ കൈപ്പടയിലുള്ള കുറിപ്പ് മംദാനി ഉമറിന്റെ മാതാപിതാക്കൾക്ക് കൈമാറി. 2025 ഡിസംബറിൽ ഉമറിന്റെ മാതാപിതാക്കൾ അമേരിക്ക സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഈ കുറിപ്പ് നൽകിയത്.

Advertisment

Also Read:ന്യൂയോർക്കിന്റെ അമരത്ത് ഇനി സൊഹ്‌റാൻ മംദാനി; ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ

'പ്രിയപ്പെട്ട ഉമർ, താങ്കളുടെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും താങ്കളെ ഓർക്കുന്നു,' എന്നാണ് മംദാനി കുറിച്ചത്.വ്യാഴാഴ്ച സോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ഉമർ ഖാലിദിന്റെ പങ്കാളി ബനോജ്യോത്സ്‌ന ലാഹിരിയാണ് എക്സിലൂടെ (ട്വിറ്റർ) ഈ കത്ത് പുറത്തുവിട്ടത്. 

Also Read:നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി

സഹോദരിയുടെ വിവാഹത്തിന് മുന്നോടിയായി മകളെ സന്ദർശിക്കാനാണ് ഉമറിന്റെ മാതാപിതാക്കളായ സാഹിബ ഖാനവും സയിദ് ഖാസിം റസൂൽ ഇല്യാസും യുഎസിൽ എത്തിയത്. അവിടെ വെച്ച് അവർ മംദാനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ കുറിപ്പ് കൈമാറിയതെന്ന് ബനോജ്യോത്സ്‌ന പറഞ്ഞു.

2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസംബറിൽ അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജാമ്യകാലയളവ് പൂർത്തിയാക്കി അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങി.

Also Read:മംദാനിയുടെ വിജയത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോർക്കിന് പരിമതിതമായ പിന്തുണ നൽകും

നേരത്തെ 2023-ൽ ന്യൂയോർക്കിൽ നടന്ന ഒരു ചടങ്ങിൽ, ഉമർ ഖാലിദ് ജയിലിൽ നിന്ന് എഴുതിയ കത്തിലെ ഭാഗങ്ങൾ മംദാനി വായിച്ചിരുന്നു. ജയിലിലെ കഠിനമായ അനുഭവങ്ങൾക്കിടയിലും മനസ്സിൽ കയ്പ്പ് സൂക്ഷിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ഉമറിന്റെ വരികൾ അന്ന് മംദാനി എടുത്തുപറഞ്ഞിരുന്നു. ഡൽഹി കലാപക്കേസുകളിൽ വിചാരണയില്ലാതെ തടവിൽ കഴിയുന്നവരുടെ കാര്യത്തിൽ യുഎസ് കോൺഗ്രസ് അംഗം ജെയിംസ് പി. മക്ഗവർണും ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചിരുന്നു.

Read More:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

Newyork

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: