scorecardresearch
Latest News

ന്യൂയോർക്കിലെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം; ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചു

13 പേരുടെ നില ഗുരുതരമാണ്

Photo: Facebook/ Newyork

ന്യൂയോർക്ക്: നഗരത്തിൽ ബ്രോങ്ക്സ് മേഖലയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ 19 മരണം. ഇതിൽ ഒമ്പത് പേർ കുട്ടികളാണ്.

പരുക്കേറ്റ അറുപതിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ന്യൂയോർക്ക് നഗരത്തിലുണ്ടായ ഏറ്റവും മാരകമായ തീപിടിത്തമാണിത്.

ഇന്നലെ രാത്രിയിലാണ് സംഭവം. ഇലക്ട്രിക് ഹീറ്ററിൽ നിന്നുമാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. 19 നില കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ നിന്നാണ് തീപടർന്നത്. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചത്. 200ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Also Read: ബ്രസീലിൽ ടൂറിസ്റ്റ് ബോട്ടുകൾക്ക് മുകളിലേക്ക് പാറക്കല്ല് അടർന്നു വീണു; 10 മരണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: New york apartment fire death toll