/indian-express-malayalam/media/media_files/2026/01/01/military-cadets-2026-01-01-07-54-06.jpg)
പഞ്ചാബിലെ ബതിൻഡയിലുള്ള വീട്ടിൽ ശുഭം ഗുപ്ത (ഇടത്), പുതുവത്സരാഘോഷത്തിൽ ബിലാസ്പൂരിലെ വീട്ടിൽ കാർത്തിക് ശർമ്മ
ന്യൂഡൽഹി: സൈനിക പരിശീലനത്തിനിടെ അംഗവൈകല്യം സംഭവിച്ച് പുറത്താക്കപ്പെട്ട കേഡറ്റുകൾക്ക് പുതുവർഷത്തിൽ വലിയ ആശ്വാസമായി പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. വർഷങ്ങളായി ചികിത്സാചെലവ് കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന നൂറുകണക്കിന് കേഡറ്റുകൾക്ക് ഇനി മുതൽ 'എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം' (ഇസിഎച്ച്എസ്) വഴി സൗജന്യ ചികിത്സ ലഭ്യമാകും.
പരിശീലനത്തിനിടെയുണ്ടായ അപകടങ്ങളിൽ പരുക്ക് പറ്റി പുറത്തുപോകേണ്ടി വന്നവർക്ക് ഇതുവരെ വിമുക്തഭടന്മാരുടെ പദവി ലഭിച്ചിരുന്നില്ല. ഇതുമൂലം സൈനിക ആശുപത്രികളിലെ സൗജന്യ ചികിത്സാ സൗകര്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഈ നിബന്ധനകളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.
Also Read: വിദേശത്തേക്ക് ചേക്കേറാൻ ലക്ഷ്യമിടുന്നോ ? എന്തുകൊണ്ട് കാനഡ ? അറിയേണ്ട കാര്യങ്ങൾ
പുതിയ ഉത്തരവ് പ്രകാരം, കേഡറ്റുകൾക്ക് സൈനിക ആശുപത്രികളിലും മറ്റ് എംപാനൽഡ് ആശുപത്രികളിലും യാതൊരുവിധ സാമ്പത്തിക പരിധിയുമില്ലാതെ സൗജന്യ ചികിത്സ ലഭിക്കും. വിമുക്തഭടന്മാർ ഈ പദ്ധതിയിൽ അംഗമാകാൻ നൽകേണ്ടിയിരുന്ന 1.2 ലക്ഷം രൂപയുടെ വരിസംഖ്യയും ഇവർക്ക് ഒഴിവാക്കിക്കൊടുത്തു.
ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച പരമ്പരയെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് കേഡറ്റുകൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായത്. പരിശീലനത്തിനിടെ പരുക്കേൽക്കുന്ന കേഡറ്റുകളെ വഴിയാധാരമാക്കരുതെന്നും അവർക്ക് മാന്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കണമെന്നും ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
Also Read: ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ
1985 മുതൽ ഏകദേശം 500 ഓളം ഓഫീസർ കേഡറ്റുകളാണ് ഇത്തരത്തിൽ പരിശീലനത്തിനിടെ അംഗവൈകല്യം സംഭവിച്ച് പുറത്തുപോയത്. പ്രതിമാസം ലഭിക്കുന്ന ചെറിയ തുക കൊണ്ട് ചികിത്സാചെലവ് താങ്ങാനാകാതെ പല കുടുംബങ്ങളും കടക്കെണിയിലായിരുന്നു. പുതിയ പദ്ധതി നിലവിൽ വന്നതോടെ കാർത്തിക് ശർമ്മ, ശുഭം ഗുപ്ത തുടങ്ങിയ കേഡറ്റുകളുടെ മരുന്നിനായുള്ള പ്രതിമാസ ചിലവിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2026/01/01/military-cadets1-2026-01-01-07-56-31.jpg)
Also Read: ഖാലിദ സിയയുടെ ഖബറടക്കം പൂർത്തിയായി ; അന്ത്യോപചാരമർപ്പിച്ച് പതിനായിരങ്ങൾ
ആരോഗ്യ ഇൻഷുറൻസിന് പുറമെ, ഈ കേഡറ്റുകൾക്ക് വിമുക്തഭടന്മാരുടെ പദവിയും പെൻഷനും നൽകുന്ന കാര്യത്തിലും, അവർക്ക് അനുയോജ്യമായ മറ്റ് തസ്തികകളിൽ നിയമനം നൽകുന്ന കാര്യത്തിലും സർക്കാരിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതോടെ, തകർന്നുപോയ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന ഒരു കൂട്ടം യുവാക്കൾക്ക് പ്രതീക്ഷയുടെ പുതുവർഷമാണ് പിറന്നിരിക്കുന്നത്.
Read More: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us