scorecardresearch

എച്ച്-1ബി വിസയിൽ വൻ മാറ്റം: ലോട്ടറി സമ്പ്രദായം ഒഴിവാക്കി ട്രംപ് ഭരണകൂടം; ഉയർന്ന ശമ്പളമുള്ളവർക്ക് മുൻഗണന

പുതിയ നിയമങ്ങൾ 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. 2027 സാമ്പത്തിക വർഷത്തേക്കുള്ള വിസ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഈ മാനദണ്ഡമായിരിക്കും സ്വീകരിക്കുക

പുതിയ നിയമങ്ങൾ 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. 2027 സാമ്പത്തിക വർഷത്തേക്കുള്ള വിസ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഈ മാനദണ്ഡമായിരിക്കും സ്വീകരിക്കുക

author-image
WebDesk
New Update
US Visa

പ്രതീകാത്മക ചിത്രം

വാഷിങ്ടൺ: അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ ബാധിക്കുന്ന നിർണായക തീരുമാനവുമായി ട്രംപ് ഭരണകൂടം. എച്ച്-1ബി വിസ അനുവദിക്കുന്നതിനായി ദശകങ്ങളായി പിന്തുടർന്നുപോന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ യുഎസ് തീരുമാനിച്ചു. ഇനി മുതൽ ഉയർന്ന നൈപുണ്യമുള്ളവർക്കും ഉയർന്ന ശമ്പളം ലഭിക്കുന്നവർക്കും മാത്രമായിരിക്കും വിസ അനുവദിക്കുന്നതിൽ മുൻഗണന നൽകുക.

Advertisment

Also Read: ഐഎസ്ആർഒയുടെ ചരിത്രക്കുതിപ്പ്: ബ്ലൂബേർഡ് ബ്ലോക്ക്-2 വിക്ഷേപിച്ചു; ദൗത്യം വിജയം

നിലവിൽ അപേക്ഷകരുടെ എണ്ണം പരിധിക്കപ്പുറം വരുമ്പോൾ നറുക്കെടുപ്പിലൂടെയാണ് വിസ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. എന്നാൽ ഈ രീതി കമ്പനികൾ ദുരുപയോഗം ചെയ്യുന്നുവെന്നും കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നുമാണ് പുതിയ വാദം. "അമേരിക്കൻ തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനും ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്കാരം," എന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ? 

എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യൻ പ്രൊഫഷണലുകളാണ്. പുതിയ നിയമപ്രകാരം, കരിയർ തുടങ്ങുന്ന ജൂനിയർ ലെവൽ ഉദ്യോഗാർത്ഥികൾക്ക് (വിസ ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാകും. കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നാല് തലങ്ങളായി അപേക്ഷകരെ തരംതിരിക്കുകയും, ഇതിൽ ഉയർന്ന ശമ്പള വിഭാഗത്തിലുള്ളവർക്ക് കൂടുതൽ വെയ്റ്റേജ് നൽകി വിസ നൽകുകയുമാണ് പുതിയ രീതി.

Also Read: കലാപ ഭൂമിയായി ബംഗ്ലാദേശ്; ഇടക്കാല സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

പുതിയ നിയമങ്ങൾ 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. 2027 സാമ്പത്തിക വർഷത്തേക്കുള്ള വിസ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഈ മാനദണ്ഡമായിരിക്കും സ്വീകരിക്കുക. കൂടാതെ, എച്ച്-1ബി വിസ ലഭിക്കുന്നതിന് ഓരോ വിസയ്ക്കും ഒരു ലക്ഷം ഡോളർ ഫീസ് നൽകണമെന്നതടക്കമുള്ള കർശന നിർദേശങ്ങളും ഭരണകൂടം ആലോചിക്കുന്നുണ്ട്.

Also Read: എപ്‌സ്റ്റീൻ ഫയലുകൾ; പുറത്തുവിട്ട പുതിയ രേഖകളിൽ ട്രംപിൻറ പേരും, വെളിപ്പെടുത്തലുമായി യുഎസ് നീതിന്യായ വകുപ്പ്

അമേരിക്കൻ കമ്പനികൾ കുറഞ്ഞ വേതനത്തിൽ വിദേശികളെ എത്തിക്കുന്നത് തടയാനും അമേരിക്കൻ പ്രൊഫഷണലുകൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കാനുമാണ് പ്രസിഡന്റ് ട്രംപിന്റെ ഈ നീക്കം. എന്നാൽ ഇത് സിലിക്കൺ വാലിയിലെ ടെക് ഭീമന്മാരെയും ഇന്ത്യൻ ഐടി മേഖലയെയും കാര്യമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

Read More: അഖ്ലാഖ് വധക്കേസ്: പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള യുപി സർക്കാരിന്റെ അപേക്ഷ കോടതി തള്ളി

United States Of America H1b Visa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: