scorecardresearch

നിരവധി പ്രത്യേകതകളുമായി പുത്തൻ ആധാർ ആപ്പ്; അറിയാം വിശദമായി

ഒരേ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന അഞ്ച് വരെ ആധാർ കാർഡുകൾ ഒറ്റ ആപ്പിൽ ചേർക്കാം. ഇതുപോലെ നിരവധി സവിശേഷതകളുമായാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്

ഒരേ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന അഞ്ച് വരെ ആധാർ കാർഡുകൾ ഒറ്റ ആപ്പിൽ ചേർക്കാം. ഇതുപോലെ നിരവധി സവിശേഷതകളുമായാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്

author-image
WebDesk
New Update
Aaadar New App

New UIDAI Aadhaar App Launched

New UIDAI Aadhaar App Launched: ഇനി നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ആധാർ ആപ്പ് യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ  പുറത്തിറക്കി. ഫിസിക്കൽ ആധാർ കാർഡിന് പകരം ഡിജിറ്റലായി ആധാർ കോപ്പി സ്മാർട്ട്ഫോണിൽ കൊണ്ടുനടക്കാനുള്ള സൗകര്യം, ബയോമെട്രിക്, ഫേസ് അൺലോക്ക് തുടങ്ങി അനേകം ഫീച്ചറുകൾ പുതിയ ആധാർ ആപ്പിലുണ്ട്. പുത്തൻ ആധാർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിൻറെ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പഴയ എം-ആധാർ ആപ്പിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് പുത്തൻ ആധാർ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

Advertisment

Also Read:ഇത് ചെയ്തില്ലെങ്കിൽ ജനുവരിയിൽ നിങ്ങളുടെ പാൻകാർഡ് നിർജ്ജീവമാകും

മൾട്ടി-പ്രൊഫൈൽ മാനേജ്മെൻറാണ് പുതിയ ആധാർ ആപ്പിലെ ഒരു പ്രത്യേകത. ഒരേ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന അഞ്ച് വരെ ആധാർ കാർഡുകൾ ഒറ്റ ആപ്പിൽ ചേർക്കാം. ഒരു വീട്ടിലുള്ളവരുടെ ആധാർ കാർഡുകൾ ഒന്നിച്ച് കൈകാര്യം ചെയ്യൽ ഇത് എളുപ്പമാക്കുന്നു.ആപ്പിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ ബയോമെട്രിക് ഓതൻറിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യാം. നിങ്ങൾ ബയോമെട്രിക് വഴി ആപ്പ് അൺലോക്ക് ചെയ്യാതെ ആധാർ വിവരങ്ങൾ മറ്റൊരാൾക്കും പങ്കിടാനാവില്ല.

സെലക്ടീവ് ഡാറ്റ ഷെയറിംഗാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. പുതിയ ആധാർ ആപ്പിൽ ഏതൊക്കെ വിവരങ്ങൾ മറ്റൊരാൾക്ക് പങ്കിടാമെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. നിങ്ങളുടെ പേരും ഫോട്ടോയും മാത്രം പങ്കുവെച്ചാൽ മതിയോ, ജനന തീയതിയും വിലാസവും മറയ്ക്കണോ എന്ന് ആപ്പിൽ തീരുമാനിക്കാം. ഇത് സ്വകാര്യത കൂട്ടുന്ന ഫീച്ചറാണ്.

Advertisment

Also Read: ലോവർ ബെർത്ത് ടിക്കറ്റ് നിയമങ്ങളിലെ മാറ്റങ്ങൾ; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ക്യൂആർകോഡ് വെരിഫിക്കേഷൻ: പേപ്പർരഹിതമായും വേഗത്തിലും ആധാർ വിവരങ്ങൾ പങ്കുവെക്കാൻ നിങ്ങൾക്ക് ആപ്പിൽ ഒരു ആധാർ ക്യൂആർ കോഡ് ഓപ്ഷനുണ്ട്. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആധാർ വിവരങ്ങൾ നൽകാൻ ക്യൂആർ കോഡ് സ്‌കാനിംഗ് വഴിയാകും.

ഓഫ്ലൈൻ മോഡ് ആക്സസ് വഴഇ സേവ് ചെയ്ത് വച്ചിരിക്കുന്ന ആധാർ വിവരങ്ങൾ ഇൻറർനെറ്റ് കണക്ഷനില്ലാത്ത സമയത്തും കാണാനാകും.  നിങ്ങൾ ആധാർ ആപ്പ് വഴി എപ്പോഴൊക്കെ വിവരങ്ങൾ ഉപയോഗിക്കുകയും പങ്കിടുകയും ചെയ്തിട്ടുണ്ട് എന്ന് ആപ്പിലെ ആക്റ്റിവിറ്റി ലോഗ് വഴി അറിയാനാകും.

എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പുത്തൻ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പ് തുറന്ന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത ശേഷം 12 അക്ക ആധാർ നമ്പർ നൽകുക.നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ഒരു എസ്എംഎസ്  അയച്ച് ഇതിന് ശേഷം വേരിഫൈ ചെയ്യും.

Also Read: ബിഹാർ ജനത പതിനായിരം രൂപയ്ക്ക് തങ്ങളുടെ ഭാവി തുലയ്ക്കുമെന്ന് കരുതുന്നില്ല: പ്രശാന്ത് കിഷോർ

ഒടിപി സമർപ്പിച്ച ശേഷം, ഫേസ് ഐഡി ഓതൻറിക്കേഷൻ നടത്താം.ഫേസ് ഓതൻറിക്കേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ ആറ് അക്ക പാസ്വേഡ് സെറ്റ് ചെയ്യാനാവശ്യപ്പെടും. ഇതോടെ നിങ്ങളുടെ ആധാർ പ്രൊഫൈൽ ആപ്പിൽ ദൃശ്യമാകും.

ആധാർ വിവരങ്ങൾ, അവ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ, മാസ്‌ക് ചെയ്യാനുള്ള സൗകര്യം, ക്യൂആർ കോഡ് സ്‌കാനിംഗ് എന്നീ ഫീച്ചറുകൾ ആപ്പിനുള്ളിൽ കാണാം.പുത്തൻ ആധാർ ആപ്പിൽ ബയോമെട്രിക് സുരക്ഷയും ചേർക്കാം. ഇതേ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള മറ്റ് നാല് ആധാർ കാർഡുകൾ കൂടി പുത്തൻ ആധാർ ആപ്പിലേക്ക് ചേർക്കാവുന്നതാണ്.

Read More:മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്‌മയെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടത് 26 ആക്രമണങ്ങളുടെ സൂത്രധാരൻ

Aadhaar Card Adhaar Card

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: