/indian-express-malayalam/media/media_files/uploads/2019/12/Parliament.jpg)
ന്യൂഡൽഹി: ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ എതിർവശത്തായി തന്നെ പ്രധാനമന്ത്രിക്ക് പുതിയ വസതിയുമൊരുക്കും. ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാകും പ്രധാനമന്ത്രിക്ക് പുതിയ വസതിയൊരുക്കുക. എല്ലാ ഓഫീസുകളെയും ബന്ധിപ്പിക്കുന്നതിന് ഒരു ഭൂഗർഭ പാത ഉൾപ്പടെയാണ് പുതിയ പാർലമെന്റ് കെട്ടിടം പണിയുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ന്യൂഡൽഹിയിൽ മാറ്റങ്ങൾ വരുത്തുന്നത്. 2022ഓടെ പാർലമെന്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകും. 900-മുതല്‍ 1000 പേര്‍ക്കിരിക്കാവുന്ന ലോക്‌സഭയാകും ഈ കെട്ടിടത്തിലുണ്ടാകുക. ഡൽഹിയിലെ മറ്റു നവീകരണ പ്രവർത്തനങ്ങൾ 2024 ഓടെ പൂർത്തീയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിലവിലുള്ള പാർലമെന്റിന്റെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയമാക്കി മാറ്റും. 1857ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന് മുമ്പും പിമ്പുമുള്ള ചരിത്രമാകും മ്യൂസിയത്തിലെന്നാണ് സൂചന. പൈതൃക സ്വഭാവമുള്ള കെട്ടിടങ്ങൾ നിലനിർത്തികൊണ്ടായിരിക്കും പുതിയ നിർമാണ പ്രവർത്തനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
രാഷ്ട്രപതി ഭവനോട് ചേർന്നായിരിക്കും പ്രധാനമന്ത്രിയുടെയും വസതി. സെൻട്രൽ വിസ്റ്റ യമുന നദിക്കര വരെ വ്യാപിപ്പിക്കുന്ന തരത്തിലാണ് നവീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഭവൻ മുതൽ റിഡ്ജ് വരെയുള്ള പ്രദേശം ദേശീയ ജൈവവൈവിദ്യ തോട്ടമായി മാറ്റും. ഇത് പൊതുജനത്തിന് വേണ്ടി തുറന്നു കൊടുക്കുകയും ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.