ഗതാഗത നിയമം, ഗ്യാസ് ബുക്കിങ്: നവംബർ ഒന്നു മുതൽ ഈ മാറ്റങ്ങൾ

ഇന്നു മുതൽ നിലവിൽ വരുന്ന മറ്റൊരു പ്രധാന മാറ്റം ഇൻഡേൻ എൽപിജി റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം പൊതുനമ്പർ നിലവിൽ വന്നു എന്നതാണ്

motor vehicle department. mvd checking. traffic violation. fine, e challan,

തിരുവനന്തപുരം: പുതുക്കിയ ഗതാഗത നിയമം നവംബർ ഒന്നു മുതൽ കർശനമായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാണ്. നിയമം ലംഘിച്ചാൽ 500 രൂപ പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

നവംബർ ഒന്നിനു നിലവിൽ വന്ന മറ്റൊരു പ്രധാന മാറ്റം ഇൻഡേൻ എൽപിജി റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം പൊതുനമ്പർ എന്നതാണ്. ഈ നമ്പറിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്.

ഗതാഗത നിയമത്തിലെ മാറ്റങ്ങൾ

 • ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് പിഴ 5000 രൂപ. വാഹനം പിടിച്ചെടുത്തേക്കാം.
 • പ്രായപൂർത്തിയാകാത്തവരാണ് വാഹനമോടിക്കുന്നതെങ്കിൽ പിഴ ഇരട്ടിയാകും. വാഹന ഉടമ 5000, ഓടിച്ചയാൾ 5000 എന്ന രീതിയിലാകും പിഴ ഒടുക്കേണ്ടി വരിക.
 • ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. ലംഘിച്ചാൽ 500 രൂപ പിഴ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.
 • സീറ്റ് ബെൽറ്റില്ലെങ്കിൽ പിഴ 500 രൂപ
 • പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടായാൽ രക്ഷിതാക്കൾക്കെതിരെ കേസ്. വാഹന രജിസ്ട്രേഷൻ റദ്ദാക്കും. കുട്ടികളെ ബാലനീതി നിയമപ്രകാരം വിചാരണ ചെയ്യും
 • അമിതവേഗം ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ 1500.
 • ഒരു യാത്രയില്‍ എത്രതവണ അമിത വേഗതയ്ക്ക് ക്യാമറയില്‍ കുടുങ്ങിയോ, അത്ര തവണ പിഴയടയ്‌ക്കണം.
 • കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നിർമിച്ച വാഹനങ്ങളിൽ വാഹനനിര്‍മാതാക്കള്‍ തന്നെ ഘടിപ്പിച്ച അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ നിര്‍ബന്ധമാണ്‌. ഇത് ലംഘിച്ചാൽ 2000 മുതൽ 5000 വരെ പിഴ

ഗ്യാസ് ബുക്കിങ്ങിലെ പ്രധാന മാറ്റങ്ങൾ

ഇൻഡേൻ എല്‍പിജി ബുക്കിങ്ങിനായാണ് രാജ്യമെമ്പാടും പൊതുനമ്പർ ആരംഭിച്ചത്. എല്‍പിജി റീഫില്ലുകള്‍ക്കായി പൊതുബുക്കിങ്‌ നമ്പറായ 7718955555 ബന്ധപ്പെടാം. 24 മണിക്കൂർ സേവനം ലഭ്യമാണ്.

ബുക്ക് ചെയ്യേണ്ട രീതി

 • പുതിയ നമ്പറിൽ എസ്എംഎസ്, ഐവിആർഎസ് വഴി എളുപ്പത്തിൽ ബുക്കിങ് നടത്താം.
 • ഉപഭോക്താക്കള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തായാലും, ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും റീഫില്‍ ബുക്കിങ് നമ്പര്‍ മാറില്ല.
 • ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
 • മൊബൈൽ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐവിആർഎസ് 16 അക്ക ഉപഭോക്തൃ ഐഡി ആവശ്യപ്പെടും. ‌ഇൻഡേൻ എല്‍പിജി ഇന്‍വോയ്‌സുകള്‍/കാഷ് മെമോകള്‍/സബ്‌സ്‌ക്രിപ്ഷന്‍ വൗച്ചർ എന്നിവയിൽ നിന്നും ഈ ഈ 16 അക്ക ഉപഭോക്തൃ ഐഡി ലഭിക്കും. ഉപഭോക്താവ് നമ്പർ സ്ഥിരീകരിച്ചാല്‍ റീഫില്‍ ബുക്കിംഗ് സ്വീകരിക്കും.
 • രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പര്‍ ഇൻഡേൻ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐഡി നല്‍കി മൊബൈല്‍ നമ്പറിന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.
 • ഈ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ ബുക്കിങ് സ്വീകരിക്കപ്പെടും .
 • ഉപഭോക്താക്കൾ വിലാസം, ഫോണ്‍ നമ്പർ എന്നിവയടക്കം ഏതെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ സിലിണ്ടർ വിതരണം നിർത്തി വക്കും. യഥാർഥ ആളുകള്‍ക്ക് തന്നെയാണ് വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കാനാണ് ഇത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New traffic rules to be strictly implemented today

Next Story
പുതിയ ഭൂനിയമങ്ങൾ: കശ്മീരിൽ സമ്പൂർണ അടച്ചുപൂട്ടൽJammu and Kashmir, kashmir shutdown, Kashmir land laws, kashmir new land law, kashmir property purchase, Hurriyat Conference, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com