വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഗോള കത്തോലിക്കാസഭയിലെ എല്ലാ രൂപതകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ഇത്തരം പരാതികള്‍ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നാണ് പ്രത്യേക നിര്‍ദേശം. ആഗോള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും പരാതികള്‍ കൈക്കാര്യം ചെയ്യാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണം.
Read More: പോപിനെതിരെ പാളയത്തിൽ പട; ആർച്ച് ബിഷപ്പിന്റെ പരാതിയിൽ മൗനം വെടിഞ്ഞ് പോപ് ഫ്രാൻസിസ്
സഭാപ്രവര്‍ത്തന മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം. പരാതികളില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആശങ്കകളില്ലാതെ പരാതി നല്കാന് സാഹചര്യം ഒരുക്കണം. ഗൗരവമുള്ള പരാതികള്‍ സംബന്ധിച്ച വിഷയങ്ങള്‍ വത്തിക്കാനിലെ സഭാനേതൃത്വത്തിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
പരാതികളില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഗൗരവ വിഷയങ്ങളില്‍ വേണമെങ്കില്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തും. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന നിയമസംവിധാനങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ രൂപതകള്‍ക്ക് കടമയുണ്ടെന്നും ഇതില്‍ വീഴ്ച വരാതെ സഭാധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Read More: മോതിരം ചുംബിക്കാൻ വിശ്വാസികളെ അനുവദിക്കാതെ പോപ് ഫ്രാൻസിസ്
കത്തോലിക്കാസഭയിൽ വെെദികരടക്കം ആരോപണവിധേരാകുന്ന വിഷയങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും സുതാര്യമായി കാര്യങ്ങൾ കെെക്കാര്യം ചെയ്യണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സഭയിലെ വെെദികർക്കും ബിഷപ്പുമാർക്കുമെതിരെ പലയിടത്തും ലെെംഗിക അതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാർപാപ്പ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.