മുംബൈ: പുതിയ 2000, 500 രൂപ നോട്ടുകൾ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ 10 രൂപ നോട്ടുകളും പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് പുതിയ 10 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത്. പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ അറിയിച്ചു.

മഹാത്മ ഗാന്ധി പരന്പര -2005ന്‍റെ ഭാഗമായി ഇറങ്ങുന്ന നോട്ടുകളുടെ രണ്ട് നന്പര്‍ പാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടായിരിക്കും. ഗവര്‍ണര്‍ ഊർജിത് പട്ടേലിന്‍റെ ഒപ്പോടു കൂടി പുറത്തിറങ്ങുന്ന നോട്ടുകളുടെ മറുപുറത്ത് അച്ചടിക്കുന്ന വര്‍ഷമായ 2017 എന്ന് രേഖപ്പെടുത്തും.

ഇടത്തു നിന്നും വലത്തോട് അക്കങ്ങള്‍ വലുതായി വരുന്ന തരത്തിലാകും രണ്ട് പാനലുകളിലായി ക്രമീകരിക്കുക. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും നിലവിലുള്ള 10 രൂപ നോട്ടുകള്‍ സാധുവായിരിക്കുമെന്ന് റിസർവ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ