/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
ന്യൂഡൽഹി: ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി. സ്വകാര്യതാ വാദത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആധാറിനെതിരായ മറ്റ് ഹര്‍ജികള്‍ക്ക് ശക്തി പകരുന്നതാകും പുതിയ ഹര്‍ജി.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ഹര്‍ജി കോടതിയിലെത്തിയത്. സാമൂഹ്യപ്രവര്‍ത്തകയായ കല്യാണി മേനോന്‍ സെന്‍ ആണ് ഹര്‍ജിക്കാരി. ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.ഈ രണ്ട് ഉത്തരവുകളും സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും കാട്ടിയാണ് ഹര്‍ജി.
ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ലെന്ന തരത്തിലുളള മാധ്യമ റിപ്പോർട്ടുകൾ തളളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ആർബിഐ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണ് എന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 31 ആണ്.
ആ​ധാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ത്ത​ര​വി​ട്ടി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ പ്രകാരം വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മണി ലൈഫ് എന്ന വെബ്സൈറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
2017 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുമായി ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധം കൊണ്ടുവന്നത്. ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാനും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.