തൊണ്ടയ്ക്ക് പിറകിൽ പുതിയ അവയവം കണ്ടെത്തി നെതർലാന്റ്സിലെ ഗവേഷകർ

പ്രോസ്റ്റേറ്റ് ക്യാൻസറിനെക്കുറിച്ചുള്ള ഗവേഷണത്തിനിടെയാണ് നെതർലാന്റ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പുതിയ അവയവം കണ്ടെത്തിയത്

new organ discovered, new organ in human throat, human throat new organ, organs in human body, new organ cancer treatment, ie malayalam

മനുഷ്യരുടെ തൊണ്ടയിൽ ഒരു പുതിയ അവയവത്തിന് സാധ്യതയുള്ളതായി നെതർലാൻഡിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയതായി ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. പ്രോസ്റ്റേറ്റ് ക്യാൻസറിനെക്കുറിച്ചുള്ള ഗവേഷണത്തിനിടെയാണ് നെതർലാന്റ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പുതിയ അവയവം കണ്ടെത്തിയത്.

തൊണ്ടയുടെ മുകൾ ഭാഗത്തായി പുതിയ ഉമിനീർ ഗ്രന്ഥികളാണ് കണ്ടെത്തിയിട്ടുള്ളത്. “ട്യൂബീരിയൽ ഉമിനീർ ഗ്രന്ഥികൾ” എന്ന് അവയെ നാമകരണം ചെയ്തു.

കുറഞ്ഞത് 100 രോഗികളെ പരിശോധിച്ച ശേഷം ഗവേഷകർ ഗ്രന്ഥികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി റേഡിയോ തെറാപ്പി ആൻഡ് ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനത്തിൽ പറയുന്നു. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ഈ കണ്ടെത്തൽ പ്രധാന്യമർഹിക്കുന്നതാണ്.

Read More: സ്തനാർബുദ സാധ്യത സാധ്യത കണ്ടെത്താൻ പുതിയ മാർഗവുമായി മലയാളി ഡോക്ടർ ദമ്പതിമാർ

നാസോഫറിനക്സ് ഭാഗം അഥവാ മൂക്കിന് പിറകിലുള്ള ഈ ഭാഗത്ത് സൂക്ഷ്മമായതും ലയിച്ചിരിക്കുന്നതുമായ ഉമിനീർ ഗ്രന്ഥികളല്ലാതെ മറ്റൊന്നുമില്ലെന്നാണ് കരുതിയിരുന്നത്.

പുതുതായി കണ്ടെത്തിയ ഗ്രന്ഥികൾക്ക് ശരാശരി 1.5 ഇഞ്ച് (3.9 സെന്റീമീറ്റർ) വരെ നീളമുണ്ട്. ടോറസ് ട്യൂബേറിയസ് എന്നറിയപ്പെടുന്ന തരുണാസ്ഥിക്ക് മുകളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. ഗ്രന്ഥികൾ മൂക്കിനും വായയ്ക്കും പിന്നിലായി മുകളിലെ തൊണ്ടയിൽ നനവും വഴുവഴുപ്പുമുണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു.

ഇതുവരെ മനുഷ്യരിൽ മൂന്ന് വലിയ ഉമിനീർ ഗ്രന്ഥികളായിരുന്നു മനുഷ്യ ശരീരത്തിൽ കണ്ടെത്തിയിരുന്നത്, ഒന്ന് നാവിനടിയിൽ, ഒന്ന് താടിയെല്ലിന് താഴെ, മറ്റൊന്ന് കവിളിന് പിറകിലുള്ള വശത്തായി താടിയെല്ലിന് പിറകിലും.

Read More: പുകവലിയും മദ്യപാനവും അമിതവണ്ണവും യുവാക്കളിൽ ഹൃദ്‌രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമോ? ശ്രീചിത്രയുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

“അതിനപ്പുറം, തൊണ്ടയിലെയും വായയിലെയും മ്യൂക്കോസൽ ടിഷ്യുവിലുടനീളം ആയിരം മൈക്രോസ്കോപ്പിക് ഉമിനീർ ഗ്രന്ഥികൾ ചിതറിക്കിടക്കുന്നു. അതിനാൽ, ഇവ കണ്ടെത്തിയപ്പോൾ ഞങ്ങളുടെ ആശ്ചര്യം എത്രയെന്ന് സങ്കൽപ്പിക്കുക, ”പഠനത്തിന്റെ സഹ-എഴുത്തുകാരനും നെതർലാന്റ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റേഡിയേഷൻ ഗൈനക്കോളജിസ്റ്റുമായ വൂട്ടർ വോഗൽ പറഞ്ഞു.

പി.എസ്.എം.എ- സിടി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രോസ്റ്റേറ്റ് കാൻസർ സെല്ലുകളെ പഠിക്കവേ ആണ് ഈ ആന്തരികാവയവം കണ്ടെത്തിയത്.

തലയിലെയും കഴുത്തിലെയും ക്യാൻസറിനെ ചികിത്സിക്കുന്നതിനായി റേഡിയോ തെറാപ്പി ഡോക്ടർമാർ ഉപയോഗിക്കുന്നുവെന്നും പ്രധാന ഉമിനീർ ഗ്രന്ഥികളെ ഒഴിവാക്കാനാണതെന്നും വോഗെൽ പറഞ്ഞു. അതിന് കാരണം അവയ്ക്ക് കേട് വന്നാൽ ഭക്ഷണം കഴിക്കുന്നതിനെയും സംസാരിക്കുന്നതിനെയുമെല്ലാം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഈ കേസിൽ, മനുഷ്യശരീരത്തിൽ ആ അവയവമുള്ളതായി ഡോക്ടർമാർക്ക് അറിയാത്തതിനാൽ പുതുതായി കണ്ടെത്തിയ ഗ്രന്ഥികളെ റേഡിയേഷൻ ബാധിക്കുമായിരുന്നു. അതിനാൽ, പുതിയ കണ്ടെത്തൽ കാൻസർ രോഗികളിലെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായകരമായേക്കാം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New organ throat studying prostrate cancer

Next Story
സ്വവർഗാനുരാഗികൾക്ക് കുടുംബത്തിനകത്ത് ജീവിക്കാനുള്ള അവകാശമുണ്ട് അവർ ദൈവത്തിന്റെ മക്കളാണ്: ഫ്രാൻസിസ് മാർപാപ്പPope Francis about Sex and Food
The moderation of comments is automated and not cleared manually by malayalam.indianexpress.com