ജനീവ: ഉത്തരകൊറിയയുടെ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഐക്യരാഷ്ട്രസഭ. ഉത്തരകൊറിയയുടെ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പരീക്ഷണം അപലപനീയവും യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ചൊവാഴ്ചയാണ്, ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും ചെ​​​ന്നെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ (ഐ​​​സി​​​ബി​​​എം) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യക്തമാക്കിയത്. 39 മി​​​നി​​​റ്റി​​​ൽ 2802 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രം കൈ​​വ​​രി​​ച്ച മി​​​സൈ​​​ലി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ൻ വീ​​​ക്ഷി​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ടി​​​വി അ​​​റി​​​യി​​​ച്ചിരുന്നു. പ്യോ​​​ഗ്യാം​​​ഗി​​​ൽ​​​നി​​​ന്ന് നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ജ​​​പ്പാ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​ത്.

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജൂലായ് ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ജി.20 ഉച്ചകോടിയില്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് പ്രത്യേകം ചര്‍ച്ച നടത്താനൊരുങ്ങുന്നതിനിടെയാണ് വീണ്ടും മിസൈല്‍ പരീക്ഷണ അവകാശ വാദവുമായി ഉത്തരകൊറിയ രംഗത്ത് വന്നത്. കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷനിലൂടെയാണ് കിങ് ജോങ് ഉന്നിന്റെ നിര്‍ദേശ പ്രകാരം തങ്ങള്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചുവെന്നും അത് വിജയകരമായിരുന്നുവെന്നും അവകാശപ്പെട്ട് കൊണ്ട് ഉത്തരകൊറിയന്‍ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നത്.

2500 കി.മീറ്റര്‍ ദൂരമെന്നതാണ് മിസൈലിന്റെ ലക്ഷ്യമെങ്കിലും ഇപ്പോള്‍ പരീക്ഷിച്ച മിസൈലിന് അത്രയും ദൂരം എത്തിച്ചേരാന്‍ സാധിക്കുമെന്നും ഉത്തരകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി നേതാക്കളാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ അവകാശവാദത്തിനെതിരെ രംഗത്ത് വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook