scorecardresearch

തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍; ചരിത്ര തീരുമാനം, പുതുയുഗമെന്ന് സ്റ്റാലിന്‍

ക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിട്ടു ണ്ട്

ക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിട്ടു ണ്ട്

author-image
Arun Janardhanan
New Update
Tamilnadu| TEMPLE|M k STALIN

തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍; ചരിത്ര തീരുമാനം, പുതുയുഗമെന്ന് സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ത്രീകളെ ക്ഷേത്ര പൂജാരിമാരാകാന്‍ പരിശീലനം നല്‍കി തമിഴ്നാട് സര്‍ക്കാര്‍. പൂജാരിമാരുടെ പരിശീലന സ്ഥാപനമായ 'അര്‍ച്ചകര്‍ പയിര്‍ച്ചി പള്ളി'യിലായിരുന്നു പരിശീലനം. ഇത് 'ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗത്തെ' അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റുമാരും ബഹിരാകാശ സഞ്ചാരികളും ആയി സ്ത്രീകള്‍ മാറുന്ന കാലത്ത് പോലും പല ക്ഷേത്രങ്ങളിലും പൂജാരികളാകാന്‍ അവരെ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സ്ത്രീ ദേവതകള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും ഇത് അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു, എന്നാല്‍ ഒടുവില്‍, മാറ്റം വന്നിരിക്കുന്നു… സ്ത്രീകളും ഇപ്പോള്‍ ഈ മേഖലയിലേക്ക് ചുവടുവെക്കുന്നു, ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും ഒരു പുതിയ യുഗം കൊണ്ടുവരുന്നു,'' അദ്ദേഹം പറഞ്ഞു.

എസ് രമ്യ, എസ് കൃഷ്ണവേണി, എന്‍ രഞ്ജിത എന്നിവര്‍ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്തിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട അര്‍ച്ചകര്‍ പയിര്‍ച്ചി പള്ളിയിലാണ് പരിശീലനം നേടിയത്. 2007-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി ആരംഭിച്ച പരിപാടി പുനരാരംഭിച്ച് 2021-ല്‍ നിലവിലെ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പുരോഹിത പരിശീലനത്തിനുള്ള ഇത്തരം സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്.

മൂന്ന് സ്ത്രീകളും ഒരു വര്‍ഷം പ്രമുഖ ക്ഷേത്രങ്ങളില്‍ ചെലവഴിക്കും, ഇതിന് ശേഷം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ അവരെ പൂജാരിമാരായി നിയമിക്കുന്നതിന് പരിഗണിക്കും. ഗണിതശാസ്ത്രത്തില്‍ എംഎസ്സി പൂര്‍ത്തിയാക്കിയ രമ്യ, ഒരു ബാങ്ക് ജോലിയോ അദ്ധ്യാപക ജോലിയോ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു, എല്ലാ ജാതികളില്‍ നിന്നുമുള്ള സ്ത്രീകളെയും വ്യക്തികളെയും പൂജാരിമാരായി പരിശീലിപ്പിക്കാന്‍ ക്ഷണിച്ചുള്ള വിജ്ഞാപനം കണ്ടാണ് പരിശീലനത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് രമ്യ പറഞ്ഞു.

Advertisment

''എനിക്ക് കൗതുകമായിരുന്നു… എല്ലാ ജോലികളിലും സ്ത്രീകള്‍ ഉള്ളപ്പോള്‍, സ്ത്രീകള്‍ക്കും ഇത് ചെയ്യാന്‍ കഴിയണമെന്ന് ഞാന്‍ കരുതി. മന്ത്രങ്ങള്‍ പഠിക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു എന്നാല്‍ ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും പൂജകളുടെയും കാര്യത്തില്‍ ഞാന്‍ അപരിചിതയല്ല, ''അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ചരിത്ര നഗരമായ ശ്രീരംഗത്തില്‍ പരിശീലനത്തിന്റെ തുടങ്ങിയതിനെ കുറിച്ച് പറഞ്ഞ രമ്യ ആചാരങ്ങളുടെ സങ്കീര്‍ണതകള്‍ തങ്ങളെ പഠിപ്പിച്ചതിന് ശ്രീരംഗത്തിലെ അര്‍ച്ചക്കാരന്‍ (പുരോഹിതന്‍) സുന്ദര്‍ ഭട്ടുവിനോടുള്ള ആദരവ്
അറിയിച്ചു. ''ഇത് ദൈവത്തെ ആരാധിക്കുന്നു, എന്നാല്‍ പ്രക്രിയ കൃത്യവും മൂര്‍ച്ചയുള്ളതുമാണ്. ഒരു കുട്ടിയെ പരിപാലിക്കുന്നതുപോലെ, തല മുതല്‍ കാല്‍ വരെ, നാം ശ്രദ്ധിക്കേണ്ടതുണ്ട്. പഞ്ചരത്നം ആഗമത്തെ കുറിച്ച് പഠിച്ചു. ഇത് പ്രധാനമായും തമിഴിലാണ്, ചില സംസ്‌കൃത ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു, ''അവര്‍ പറഞ്ഞു.

മുത്തശ്ശനും അമ്മാവനും തന്റെ ഗ്രാമത്തിൽ ചെറിയ ചടങ്ങുകൾക്ക് പൂജകൾ നടത്തിയിരുന്നു, താന്‍ രണ്ട് തവണ ഗൃഹപ്രവേശം ഉള്‍പ്പെടെ ഹോമങ്ങളില്‍ പോലും പങ്കെടുത്തിട്ടുണ്ട്, ഔദ്യോഗികമായി പൂജാരിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് മറ്റൊരു വര്‍ഷത്തെ പരിശീലനത്തിന് തയ്യാറെടുക്കുന്ന അവര്‍ പറഞ്ഞു, ''വനിതാ പൂജാരിമാരാകുന്നതില്‍ ഞങ്ങള്‍ക്ക് ഭയമില്ല, കൂടുതല്‍ സ്ത്രീകള്‍ക്ക് ഈ പവിത്രമായ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ബാച്ചില്‍ മൂന്ന് സ്ത്രീകളടക്കം 22 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ആരംഭിച്ച ഏറ്റവും പുതിയ ബാച്ചില്‍ 17 പെണ്‍കുട്ടികളുണ്ട്'' അവര്‍ പറഞ്ഞു.

എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും പുരോഹിതരാകാന്‍ അനുവദിക്കുന്ന സംസ്ഥാന പദ്ധതി പ്രകാരം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 94 പേര്‍ക്ക് പരിശീലനം നല്‍കി. പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പൂജാരിയാകുന്നതില്‍ നിന്ന് വിലക്കിയ കീഴ്‌വഴക്കമാണ് ഇതിലൂടെ മാറിയത്.
സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ വനിതാ പൂജാരിമാരുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ സ്ത്രീകള്‍ വൈദിക പരിശീലന സ്‌കൂളില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു. സ്ത്രീകള്‍ ക്ഷേത്ര പൂജാരികളാകുന്നതിനെതിരായ ഏത് പ്രതിരോധത്തെയും മറികടക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകളില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ജൂണില്‍ മന്ത്രി പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ ആഗമ തത്ത്വങ്ങള്‍ പിന്തുടരുന്ന ക്ഷേത്രങ്ങളില്‍ വനിതാ പൂജാരിമാര്‍ എന്ന ആശയം പുതിയതാണെങ്കിലും, സംസ്ഥാനത്ത് സുഡലൈ മാടന്‍, മധുരൈ വീരന്‍, കറുപ്പണ്ണസ്വാമി, ഭഗവാന്‍ പാവടൈരയന്‍ അല്ലെങ്കില്‍ കാളിയമ്മ, മാരിയമ്മ, പേച്ചിയായി, കറുപ്പായി, ചെല്ലത്തമ്മ എന്നിങ്ങനെ നിരവധി ഉപസംസ്‌കാര ദേവതകളുണ്ട്. - ഇതിനകം തന്നെ സ്ത്രീ പൂജാരിമാര്‍ ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരവധി പതിറ്റാണ്ടുകളും നൂറ്റാണ്ടുകളായി ക്ഷേത്രങ്ങള്‍ നടത്തുകയും ചെയ്യുന്നു.

Chennai Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: