scorecardresearch

പുതിയ മരുന്ന് ആര്‍എല്‍ഫ്-100 കോവിഡ്-19 രോഗികള്‍ക്ക് സൗഖ്യം നല്‍കിയെന്ന് റിപ്പോര്‍ട്ട്

എഫ് ഡി എയുടെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാത്തവിധം ഗുരുതരമായവര്‍ക്കാണ് മരുന്ന് നല്‍കിയത്

rlf-100 drug, ആര്‍എല്‍എഫ്-100 മരുന്ന്‌, rlf-100 coronavirus, ആര്‍എല്‍എഫ്-100 കൊറോണവൈറസ്‌, covid drug, കോവിഡ് മരുന്ന്‌, critical covid-19 patients, ഗുരുതരാവസ്ഥയിലെത്തിയ കോവിഡ്-18 രോഗികള്‍, coronavirus vaccine, കൊറോണവൈറസ് വാക്‌സിന്‍,indian express

അമേരിക്കയില്‍ പുതുതായി വികസിപ്പിച്ച മരുന്ന് കോവിഡ്-19 രോഗികള്‍ക്ക് രോഗമുക്തി നല്‍കി. കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളില്‍ അവിപ്റ്റാഡില്‍ എന്നറിയപ്പെടുന്ന ആര്‍എല്‍എഫ്-100 മരുന്ന് ഫലപ്രദമായി എന്നാണ് റിപ്പോര്‍ട്ട്. രക്തത്തിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ എത്താതെ ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കാണ് ഈ മരുന്ന് ആശ്വാസം പകര്‍ന്നത്.

ഈ മരുന്ന് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് യുഎസിന്റെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) അനുമതി നല്‍കി. എഫ് ഡി എയുടെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാത്തവിധം ഗുരുതരമായവര്‍ക്കാണ് മരുന്ന് നല്‍കിയത്.

വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച രോഗികളില്‍ വളരെപ്പെട്ടെന്ന് രോഗം സുഖപ്പെടുന്നുവെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയാണ്. ഗുരുതരമായ വിവിധ രോഗങ്ങള്‍ ഉള്ളവരില്‍ മൂന്ന് ദിവസം ഈ മരുന്ന് നല്‍കിയപ്പോള്‍ രോഗം സുഖപ്പെട്ടു.

ശ്വാസകോശങ്ങളില്‍ ധാരാളമായി കാണുന്ന വാസോആക്ടീവ് ഇന്റസ്റ്റൈനല്‍ പോളിപെപ്‌റ്റൈഡിന്റെ (വിഐപി) മറ്റൊരു രൂപമാണ് അവിപ്റ്റാഡില്‍. വിവിധ ഇന്‍ഫ്‌ളമേറ്ററി സൈറ്റോകൈന്‍സുകളെ തടയാന്‍ വിഐപിക്ക് കഴിവുണ്ട്. ഈ മരുന്ന് വികസിപ്പിച്ചത് ന്യൂറോഎക്‌സും റിലീഫ് തെറാപ്യൂട്ടിക്‌സും ചേര്‍ന്നാണ്.

Read Also: റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

മനുഷ്യന്റെ ശ്വാസകോശത്തിലെ കോശങ്ങളില്‍ സാഴ്‌സ് കൊറോണവൈറസ് ഇരട്ടിക്കുന്നതിനെ തടയാന്‍ അവിപ്റ്റാഡിലിന് കഴിഞ്ഞുവെന്ന് സ്വതന്ത്ര ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ന്യൂറോആര്‍എക്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയില്‍ കഴിഞ്ഞ 54 വയസ്സുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഈ മരുന്ന് നല്‍കുകയും നാല് ദിവസം കൊണ്ട് വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തു. 15-ല്‍ അധികം രോഗികളില്‍ സമാനമായ ഫലം ഉണ്ടായി.

ന്യൂമോണിയ സുഖപ്പെടുത്തുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഈ വൈറസ് ബാധയില്‍ നിന്നും മറ്റൊരു ആന്റി വൈറല്‍ മരുന്നും അതിവേഗം സുഖപ്പെടുത്തിയില്ലെന്നും ലാബിലെ പരീക്ഷണത്തില്‍ വൈറസ് ഇരട്ടിക്കുന്നത് തടഞ്ഞുവെന്നും ന്യൂറോഎക്‌സിന്റെ സിഇഒയും ചെയര്‍മാനുമായ പ്രൊഫസര്‍ ജോനാതന്‍ ജാവിറ്റ് പറഞ്ഞു.

Read in English: New drug RLF-100 shows dramatic results for critical COVID-19 patients

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: New drug rlf 100 shows dramatic results for critical covid 19 patients