Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

രാജ്യത്ത് ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം; 18 സംസ്ഥാനങ്ങളിൽ കണ്ടെത്തി

നിലവില്‍ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കോവിഡിന്റെ സാന്നിധ്യം മാത്രമാണ് തിരച്ചറിഞ്ഞിട്ടുള്ളത്

New Covid, കോവിഡ്, Covid 19, കോവിഡ് 19, Covid News, കോവിഡ് വാര്‍ത്തകള്‍, Covid 19 double mutant, കോവിഡ് 19 ഇരട്ട ജനിതകവ്യതിയാനം, Health, ആരോഗ്യം, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്റെ സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന, ആശങ്കയുളവാക്കുന്ന വകഭേദങ്ങളും രാജ്യത്തുള്ളതായാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

നിലവില്‍, ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കോവിഡിന്റെ സാന്നിധ്യം മാത്രമാണ് തിരച്ചറിഞ്ഞിട്ടുള്ളത്. എത്രത്തോളം സംസ്ഥാനങ്ങളില്‍ വ്യാപിച്ചുവെന്നോ, എങ്ങനെ പകര്‍ന്നുവെന്നതിലോ കൃത്യമായൊരു നിഗമനത്തിലെത്താനായിട്ടില്ല. സ്ഥിതിഗതികൾ കൂടുതൽ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിങ്ങും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

Also  Read: ലോക്ക് ഡൗണിന് ഒരു വയസ്; എത്ര കോവിഡ് കേസുകളും മരണങ്ങളും തടഞ്ഞു?

ഇന്ത്യൻ സാർസ്- കോവ്-2 ജീനോമിക് കൺസോർഷ്യ (ഐഎൻഎസ്എസിഒജി) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ 771 വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 736 എണ്ണവും യുകെയിലെ (B.1.1.7) വംശത്തില്‍പ്പെട്ട വൈറസാണ്. 34 എണ്ണം ദക്ഷിണാഫ്രിക്കന്‍ വംശത്തില്‍പ്പെട്ട (B.1.351)  വൈറസും ഒന്ന് ബ്രസീലില്‍ കണ്ടെത്തിയ (P.1) വൈറസുമാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്.

നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ കോവിഡിന്റെ രണ്ടാം വരവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യാപനം കുടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ തീവ്രബാധിത മേഖലകള്‍ പൂര്‍ണമായും അടച്ചിട്ട് രോഗം നിയന്ത്രിക്കാനുള്ള തയാറെടുപ്പിലാണ്.

രാജ്യത്ത് ഇന്ന് 47,262 പുതിയ കോവിഡ് കേസുകളും 275 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New covid double mutant variant identified in 18 states in india

Next Story
അടുത്ത 10 വർഷത്തേക്ക് പെട്രോളും ഡീസലും ജിഎസ്‌ടിയിൽ ഉൾപ്പെടുത്താനാവില്ല: ബിജെപി നേതാവ് സുശീൽ മോദിbudget session, parliament, union budget, union budget 2019-20, budget 2019, budget 2019-2020, narendra modi budget, piyush goyal budget, income tax exemption, interim budget, indian union budget 2019, arun jaitely, full budget 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com