Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സോണിയ മാറും; പുതിയ കോൺഗ്രസ് പ്രസിഡന്റ് ജൂണിൽ, തിരഞ്ഞെടുപ്പ് നടത്തും

വീണ്ടും രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷനാക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമുണ്ട്

EIA 2020, EIA 2020 draft, protests against EIA 2020, sonia gandhi on EIA 2020, rahul gandhi on EIA 2020

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് സോണിയ ഗാന്ധി മാറും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജൂണിൽ നടക്കും. സംഘടനാ തിരഞ്ഞെടുപ്പ് മേയ് മാസത്തിൽ നടത്താനും കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. അനാരോഗ്യത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറാൻ സോണിയ ഗാന്ധി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വീണ്ടും രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷനാക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമുണ്ട്.

കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിലൂടെ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ നേരത്തെ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡന്റ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവരെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് കത്തയച്ച നേതാക്കളുടെ ആവശ്യം. ഇതിനു പിന്നാലെയാണ് തിരുത്തൽവാദി ഗ്രൂപ്പിന് കോൺഗ്രസ് നേതൃത്വം വഴങ്ങിയത്.

Read Also: ‘ആരേയും പേടിയില്ല, പ്രധാനമന്ത്രിക്കോ മറ്റുള്ളവർക്കോ എന്നെ തൊടാനാകില്ല’: രാഹുൽ ഗാന്ധി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി സ്ഥാനം ഏറ്റെടുത്തതും. അധ്യക്ഷ സ്ഥാനത്ത് തുടരാൻ സോണിയ ഗാന്ധിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പാർട്ടിയിൽ നിന്ന് സമ്മർദം ഏറിയതോടെ സ്ഥാനം ഏറ്റെടുക്കാൻ സോണിയ നിർബന്ധിതയായി. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ തൽസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് സോണിയ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നു.

അതേസമയം, ഇന്നത്തെ പ്രവർത്തക സമിതിയിൽ മൂന്ന് പ്രമേയങ്ങൾ കോൺഗ്രസ് പാസാക്കി. കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ആദ്യത്തേത്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

അതിവേഗം കോവിഡ് വാക്‌സിൻ വികസിപ്പിച്ചെടുത്ത ശാസ്‌ത്രജ്ഞൻമാർക്ക് കോൺഗ്രസ് പ്രവർത്തക സമിതി യോഗം നന്ദി രേഖപ്പെടുത്തി. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റ് ചോർന്ന വിഷയത്തിലും കോൺഗ്രസ് പ്രമേയം പാസാക്കി. അർണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങളെ കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New congress president by june 2021 sonia gandhi rahul gandhi priyanka gandhi

Next Story
രോഗാവസ്ഥയിൽ കഴിയുന്ന അമ്മയെ വീഡിയോ കോൺഫറൻസ് വഴി കാണാം; സിദ്ദിഖ് കാപ്പനോട് കോടതിHathras Gang Rape, Uttar Pradesh Gang Rape, Dalit Woman gang raped by upper cast men, Police Atrocity, Uttar Pradesh Police, International Plot to defame Yogi Adityanath, Malayali journalist detained by UP police, Siddique Kappan, Popular Front, FIR, Sedition, Latest News in Malayalam, ഹഥ്രാസ് കൂട്ട ബലാത്സംഗം, ദളിത് യുവതി, ഉത്തർ പ്രദേശ് കൂട്ട ബലാത്സംഗം, ദളിത് യുവതിയെ സവർണർ കൂട്ടബലാത്സംഗം ചെയ്തു, ഉത്തർ പ്രദേശ് പോലീസ്, യോഗിയെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് എഫ്ഐഐർ, യോഗി ആദിത്യനാഥ്, മലയാളി മാധ്യമ പ്രവർത്തകൻ യുപി പോലീസിന്റെ കസ്റ്റഡിയിൽ, സിദ്ദിഖ് കാപ്പൻ, പോപ്പുലർ ഫ്രണ്ട്, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com