അഫ്‌ഗാൻ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ പുതിയ ഇ വിസ സംവിധാനം

അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിൽ ആറുമാസം താമസിക്കാൻ സൗകര്യമൊരുക്കുന്നതിനാണ് പുതിയ വിസ വിഭാഗം

Express photo by Praveen Khanna
Afghan Embassy in Delhi. Photo: Praveen Khanna

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷമുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ പൗരന്മാർക്കായി ഇന്ത്യ പുതിയ സിംഗിൾ എൻ്ട്രി ഇ-വിസ സംവിധാനം ആരംഭിച്ചു. അഫ്ഗാനിസ്താനിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായാണ് ഈ നടപടി. ഈ വിസകൾക്ക് ആറുമാസം മാത്രമേ സാധുതയുള്ളൂവെന്നും സുരക്ഷാ അനുമതിക്ക് ശേഷം മാത്രമേ ഇവ അനുവദിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

“അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി “ഇ-എമർജൻസി എക്സ്-മിസ്ക് വിസ” എന്ന ഇലക്ട്രോണിക് വിസയുടെ പുതിയ വിഭാഗം അവതരിപ്പിച്ചു, “ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിൽ ആറുമാസം താമസിക്കാൻ സൗകര്യമൊരുക്കുന്നതിനാണ് വിസ അനുവദിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ സാധുത കാലയളവ് അവസാനിച്ചതിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇന്ത്യക്ക് ഒരു അഭയാർത്ഥി നയമില്ല.

Read More: അഫ്ഗാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം

“ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന്റെ ഉദ്ദേശ്യം ഏതെങ്കിലും നിർദ്ദിഷ്ട വിഭാഗവുമായി പൊരുത്തപ്പെടാത്ത വിദേശികൾക്ക് ഇന്ത്യ ഇതിനകം തന്നെ വിവിധതരം കാറ്റഗറി വിസ നൽകുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ, ഇ-വിസ സൗകര്യം ആ രാജ്യത്തെ പൗരന്മാരിലേക്ക് ഇതുവരെ നീട്ടിയിരുന്നില്ല. എന്നിരുന്നാലും, ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ആളുകൾക്ക് ഓൺലൈൻ വിസ ലഭിക്കാൻ അനുവാദമുണ്ട്. എന്നിരുന്നാലും, ഈ അപേക്ഷകളെല്ലാം ആദ്യം സുരക്ഷാ ഏജൻസികൾ പരിശോധിക്കും, ”ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിസ നയം അനുസരിച്ച്, ഏതെങ്കിലും വിസ വിഭാഗത്തിൽ പ്രത്യേകമായി ഉൾപ്പെടാത്ത ഒരു ഉദ്ദേശ്യത്തിനായി വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക് ഉചിതമായ കാലയളവിൽ ‘എക്സ്-മിസ്ക്’ വിസ അനുവദിച്ചേക്കാം.

“സന്ദർശനത്തിന്റെ ഉദ്ദേശ്യം കണക്കിലെടുത്ത് നിർദ്ദിഷ്ട കാലയളവിലേക്ക് മാത്രമേ അത്തരം സിംഗിൾ എൻട്രി വിസ അനുവദിക്കൂ. 180 ദിവസത്തിൽ കൂടുതൽ താമസിക്കുന്നതിനായി വിസ അനുവദിക്കുകയാണെങ്കിൽ, വിദേശി 14 ദിവസത്തിനുള്ളിൽ തന്നെ എഫ്ആർആർഒ/എഫ്ആർഒയിൽ രജിസ്റ്റർ ചെയ്യണം. ഈ വിസ നീട്ടാനാവാത്തതും മറ്റേതെങ്കിലും തരത്തിലുള്ള വിസയിലേക്ക് മാറ്റാനാവാത്തതുമായിരിക്കും, ”എക്സ്-മിസ്ക് വിസയെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ നയ രേഖ പറയുന്നു.

എക്സ്-മിസ്ക് വിസകൾ പൊതുവെ സ്വതന്ത്രമായോ അല്ലെങ്കിൽ മെഡിക്കൽ വിസ അപേക്ഷകരുടെ ആശ്രിതരായ കുട്ടികൾ പോലെ മറ്റ് വിസയുള്ളവർക്കൊപ്പമുള്ളവർക്കോ ആണ് അനുവദിക്കുന്നത്.

Read More: ‘അഞ്ച് വർഷം മുൻപ് ഓടിപ്പോന്നതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ല,’ ഡൽഹിയിലെ എംബസിയിലെത്തിയ അഫ്‌ഗാൻ സ്വദേശികൾ

അഫ്ഗാനിൽ പീഡനം നേരിടുന്ന പൗരന്മാർക്ക് – എല്ലാ മതവിഭാഗങ്ങൾക്കും – ദീർഘകാല വിസകൾ ഇന്ത്യ മുമ്പ് നൽകിയിട്ടുണ്ട്. കൂടാതെ ആദ്യം താലിബാൻ അധികാരത്തിലെത്തിയ ശേഷവും തുടർന്നുള്ള രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധകാലത്തും രാജ്യം വിട്ടുപോയ ധാരാളം അഫ്ഗാനികൾ ഇന്ത്യയിൽ കഴിയുന്നുമുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ അത്തരം അഫ്ഗാനിസ്ഥാൻ പൗരന്മാർക്ക് എഫ്ആർആർഒ/എഫ്ആർഒ ഒരു വർഷത്തേക്ക് ഒരു വർഷത്തേക്ക് സ്റ്റേ വിസ/ റെസിഡൻഷ്യൽ പെർമിറ്റ് നൽകുന്നു.

ഈ പെർമിറ്റുകൾ സ്റ്റേറ്റ്/യുടി എന്നിവ അനുസരിച്ച് വ്യത്യസ്തപ്പെട്ടിരുന്നു. അത്തരം അഫ്ഗാനികളുടെ ചലനം സ്റ്റേറ്റ്/യുടി പരിധിയിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അവിടെ അവർക്ക് താമസിക്കാൻ അനുവാദമുണ്ട്.

മറ്റേതെങ്കിലും സംസ്ഥാനം സന്ദർശിക്കുന്നതിന്, അത്തരം അഫ്ഗാൻ പൗരന്മാർ ബന്ധപ്പെട്ട എഫ്ആർആർഒ/എഫ്ആർഒയുടെ മുൻകൂർ അനുമതി തേടണം.

അഫ്ഗാൻ പൗരന് താമസിക്കാൻ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് എല്ലാ വർഷവും പോലീസ് റിപ്പോർട്ടിംഗ് നടത്തും. ഇത് അനുസരിച്ചാവും സ്റ്റേ വിസ/റെസിഡൻഷ്യൽ പെർമിറ്റ് അനുവദിക്കുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: New category of visa for afghans mha india announces

Next Story
‘എല്ലാവർക്കും മാപ്പ് നൽകി;’ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്ന് താലിബാൻTaliban, Afghanistan, Gunfight
The moderation of comments is automated and not cleared manually by malayalam.indianexpress.com