scorecardresearch

കാനഡയിലെ ജോലി: വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന നിയമപരിരക്ഷകൾ എന്തൊക്കെ? ഇന്ത്യൻ ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ലഭിക്കുന്ന അതേ തൊഴിൽ അവകാശങ്ങൾ വിദേശ തൊഴിലാളികൾക്കും ലഭിക്കുമെന്ന് കാനഡ സർക്കാർ വ്യക്തമാക്കി

കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ലഭിക്കുന്ന അതേ തൊഴിൽ അവകാശങ്ങൾ വിദേശ തൊഴിലാളികൾക്കും ലഭിക്കുമെന്ന് കാനഡ സർക്കാർ വ്യക്തമാക്കി

author-image
WebDesk
New Update
Canada

New Canada work rules 2026

New Canada work rules 2026: ഒട്ടാവ: കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിലും ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിലും മാറ്റങ്ങൾ വരുത്തിയ പശ്ചാത്തലത്തിൽ, അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കിക്കൊണ്ട് പുതിയ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.

Advertisment

Also Read: ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം

കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും  ലഭിക്കുന്ന അതേ തൊഴിൽ അവകാശങ്ങൾ വിദേശ തൊഴിലാളികൾക്കും ലഭിക്കുമെന്ന് കാനഡ സർക്കാർ വ്യക്തമാക്കി.

വിവരങ്ങൾ അറിയാനുള്ള അവകാശം

തൊഴിൽ അവകാശങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ജോലിയുടെ സ്വഭാവം, ശമ്പളം, ജോലി സമയം, മറ്റ് നിബന്ധനകൾ എന്നിവ വ്യക്തമാക്കുന്ന ഒപ്പിട്ട തൊഴിൽ കരാർ ജോലിയിൽ പ്രവേശിക്കുന്ന ദിവസം തന്നെ തൊഴിലാളിക്ക് നൽകിയിരിക്കണം.

കൃത്യമായ ശമ്പളം

ഓവർടൈം വേതനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകണം. ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴിലന്തരീക്ഷം ഉറപ്പാക്കണം.

Also Read:'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

രോഗം വരികയോ പരിക്കേൽക്കുകയോ ചെയ്താൽ ചികിത്സ തേടുന്നതിൽ നിന്ന് തൊഴിലാളികളെ തടയാൻ പാടില്ല.തൊഴിലാളികളുടെ പാസ്‌പോർട്ടോ വർക്ക് പെർമിറ്റോ കൈവശം വെക്കാൻ തൊഴിലുടമയ്ക്ക് അനുവാദമില്ല.

തൊഴിലുടമകൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയോ കരാറിൽ ഇല്ലാത്ത പണികൾ എടുപ്പിക്കുകയോ ചെയ്യരുത്.രോഗബാധിതരായ തൊഴിലാളികളെ ചികിത്സയ്ക്ക് അനുവദിക്കാതെ ജോലി ചെയ്യിപ്പിക്കരുത്.പരാതി നൽകുന്ന തൊഴിലാളികളെ ശിക്ഷിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.ശമ്പളം തടഞ്ഞുവെക്കുകയോ നിയമവിരുദ്ധമായി വെട്ടിക്കുറയ്ക്കുകയോ ചെയ്യരുത്.

പ്രശ്നങ്ങൾ നേരിട്ടാൽ എന്തുചെയ്യണം?

തൊഴിലിടത്തിൽ അതിക്രമങ്ങളോ ചൂഷണമോ നേരിടുകയാണെങ്കിൽ  രഹസ്യ പരാതി നമ്പറായ 1-866-602-9448 എന്ന നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ 9-1-1 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം.

Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

ഒരു പ്രത്യേക തൊഴിലുടമയുടെ കീഴിൽ മാത്രം ജോലി ചെയ്യാൻ അനുവാദമുള്ള തൊഴിലാളികൾ ചൂഷണത്തിന് ഇരയായാൽ, അവർക്ക് മറ്റൊരു ജോലിയിലേക്ക് മാറാൻ സഹായിക്കുന്ന സംവിധാനവും കാനഡയിൽ നിലവിലുണ്ട്.

2026-ഓടെ ഇമിഗ്രേഷൻ നിയമങ്ങളിൽ കൂടുതൽ കർശനമായ മാറ്റങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ, സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നത് ഇന്ത്യൻ തൊഴിലാളികൾക്ക് അത്യന്താപേക്ഷിതമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്

Canada

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: