scorecardresearch

Bihar Assembly Election : ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്

ചരിത്രത്തിലേക്കും ഏറ്റവും കുറവ് മുസ്ലിം പ്രാതിനിധ്യമാണ് ഇത്തവണ ബിഹാർ നിയമസഭയിൽ ഉണ്ടാകുക

ചരിത്രത്തിലേക്കും ഏറ്റവും കുറവ് മുസ്ലിം പ്രാതിനിധ്യമാണ് ഇത്തവണ ബിഹാർ നിയമസഭയിൽ ഉണ്ടാകുക

author-image
WebDesk
New Update
bihar1111111

Bihar Assembly Election 2025 Updates

Bihar Assembly Election 2025 Updates:പട്‌ന: ബിഹാർ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആധികാരിക വിജയങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം എൻഡിഎ സഖ്യം നേടിയത്. ഇന്ത്യ സംഖ്യത്തിനെ കേവലം 30 സീറ്റിലൊതുക്കി ഏകപക്ഷീയമായ വിജയമാണ് എൻഡിഎ സഖ്യം കരസ്ഥമാക്കിയത്. 

Advertisment

Also Read:തിരഞ്ഞെടുപ്പിന് പിന്നാലെ ലാലു കുടുംബത്തിൽ പൊട്ടിത്തെറി; മകൾ രോഹിണി ആർജെഡി വിട്ടു

മത്സരഫലം അവലോകനം ചെയ്യുമ്പോൾ പല കൗതുകകരമായ കാര്യങ്ങളും ഒളിച്ചിരിപ്പുണ്ട്. അതിലൊന്നാണ് സംസ്ഥാന നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞുവെന്ന് വസ്തുത. ചരിത്രത്തിലേക്കും ഏറ്റവും കുറവ് മുസ്ലിം പ്രാതിനിധ്യമാണ് ഇത്തവണ നിയമസഭയിൽ ഉണ്ടാകുക.

നിലവിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള പത്തിൽ താഴെ എംഎൽഎമാർ മാത്രമാണ് വിജയിച്ചത്. 2022-ലെ സർവേ പ്രകാരം സംസ്ഥാത്ത് 17.7 ശതമാനമാണ് മുസ്ലിം ജനസഖ്യയുള്ളത്. എന്നാൽ ഇത്തവണ ഇരു മുന്നണികളും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർക്ക് പരിമിതമായ സീറ്റുകൾ മാത്രമാണ് നൽകിയത്. ഇത് മുസ്ലിം പ്രാതിനിധ്യം കുറയുന്നതിനും കാരണമായി.

Advertisment

Also Read:ബിഹാറിൽ ഇന്ത്യസഖ്യത്തിൽ ഏകോപനമില്ലായിരുന്നു, സ്ഥാനാർഥി നിർണയവും പാളി: താരിഖ് അൻവർ

അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം മത്സരിച്ച 25 സീറ്റുകളിൽ അഞ്ച് സീറ്റുകൾ നേടി. പാർട്ടി ടിക്കറ്റിൽ വിജയിച്ചവരെല്ലാം മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. ജെഡിയു നാല് മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ചപ്പോൾ ഒരാൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എൽജെപി ടിക്കറ്റിൽ മത്സരിച്ചവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. 

ആർജെഡിയിൽ നിന്ന് മത്സരിച്ച മുസ്ലിം സ്ഥാനാർഥികളിൽ രണ്ട് പേർ മാത്രമാണ് വിജയിച്ചത്. സീമാഞ്ചൽ, കിഷൻഗഞ്ച് മേഖലകളിൽ കോൺഗ്ര്‌സ ടിക്കറ്റിൽ മത്സരിച്ച രണ്ട് പേർ വിജയിച്ചു. എന്നാൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ ജെഡിയുവിന്റെ ദുലാൽ ചന്ദ്ര ഗോസ്വാമിയോട് 18,368 വോട്ടുകൾക്ക് പരാജയപ്പെട്ടു.

Also Read:ബിഹാറിൽ ചരിത്ര വിജയവുമായി എൻഡിഎ; 33 സീറ്റിലൊതുങ്ങി ഇന്ത്യ സഖ്യം

2010-ൽ മുസ്ലിം സമുദായത്തിൽ നിന്ന് 19 പേർ നിയമസഭയിൽ എത്തിയിരുന്നു. അന്ന് ഏറ്റവുമധികം എംഎൽഎമാർ ജെഡിയുവിൽ നിന്നായിരുന്നു. ഏഴ് പേരാണ് അന്ന് ജെഡിയുവിൽ നിന്ന് നിയമസഭയിൽ എത്തിയത്. 2015-ൽ, മുസ്ലീം എംഎൽഎമാരുടെ എണ്ണം 24 ആയി ഉയർന്നു. അന്ന് ആർജെഡിയിൽ നിന്നായിരുന്നു ഏറ്റവുമധികം അംഗങ്ങൾ 12 പേരാണ് ആർജെഡി ടിക്കറ്റിൽ നിയമസഭയിൽ എത്തിയത്. 

2020-ൽ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യം 19 ആയി വീണ്ടും കുറഞ്ഞിരുന്നു.ആർജെഡിയിൽ നിന്ന് എട്ട് പേരാണ് കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്. എഐഎംഐഎമ്മിൽ നിന്ന് അഞ്ച് പേരും കോൺഗ്രസിൽ നിന്ന് നാലുപേരും ബിഎസ്പി, സിപിഐഎംഎൽ എന്നി പാർട്ടികളിൽ നിന്ന് ഓരോരുത്തരും തിരഞ്ഞെടുക്കപ്പെട്ടു. ജെഡിയു കഴിഞ്ഞ തവണ 11 പേരെ നിർത്തിയെങ്കിലും എല്ലാവരും പരാജയപ്പെട്ടിരുന്നു.

Read More:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: