ബാഗ്ദാദ്: അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ വീഡിയോ സന്ദേശവുമായി ഭീകരസംഘടന ഐഎസ് രംഗത്ത്. ബാഗ്ദാദിയുടെ 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ് ആണ് പുറത്തു വന്നിരിക്കുന്നത്. ഐഎസുമായി ബന്ധമുള്ള അല്‍ ഫര്‍ഖാന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ഓഡിയോ ക്ലിപില്‍ സന്ദേശം ചിത്രീകരിച്ചത് സംബന്ധിച്ചോ, ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടോ എന്നതിനെ കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.

ഒരുവര്‍ഷത്തിന് ശേഷമാണ് ബാഗ്ദാദിയുടെ ശബ്ദം വീണ്ടും ലോകം കേള്‍ക്കുന്നത്. 2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബഗ്ദാദിയെ അവസാനമായി പൊതുമധ്യത്തില്‍ കണ്ടത്. ഇതിന് ശേഷം ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

ശബ്ദ രേഖകള്‍ മാത്രമാണ് പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ അമേരിക്കയോ റഷ്യയോ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ