/indian-express-malayalam/media/media_files/uploads/2018/12/amitabh-Amitabh-Chaudhry-605x435-005.jpg)
ന്യൂഡൽഹി: ആക്‌സിസ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി അമിതാഭ് ചൗധരി 2019 ജനുവരി ഒന്നിനാണ് ചുമതലയേൽക്കുന്നത്. 2021 ഡിസംബർ 31വരെയാണ് കാലാവധി. അദ്ദേഹത്തിന്റെ ശമ്പള പാക്കേജിന് ഓഹരി ഉടമകള്‍ പച്ചക്കൊടി കാണിച്ച് കഴിഞ്ഞു. മുന്‍ സിഇഒ ആയ ശിഖ ശര്‍മ്മയേക്കാളും ശമ്പളം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 54കാരനായ ചൗധരിയെ നിയമിച്ച് കൊണ്ട് സെപ്തംബറിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് പ്രഖ്യാപനം നടത്തിയത്.
സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ് പ്രകാരം അദ്ദേഹത്തിന് 3.6 കോടി രൂപയാണ് പ്രതിവര്‍ഷ ശമ്പളം. വേതനത്തിന് പുറമെ വീട്ടു വാടക ബത്ത, യാത്രാ ബത്ത, കാറുകളുടേയും ഫോണിന്റേയും ഉപയോഗം, ചികിത്സാ ചെലവ് എന്നിവയും കമ്പനി നല്‍കും. പിഎഫും ഗ്രാറ്റവിറ്റിയും വേറയുമുണ്ട്. 1 കോടി രൂപയാണ് വീട്ടുവാടക ചെലവായി മാത്രം ലഭിക്കുക. 30 ലക്ഷം രൂപ എല്ലാ വര്‍ഷവും വീട്ടിന്റെ അലങ്കാരത്തിനായും ലഭിക്കും.
2017-18 സാമ്പത്തിക വര്‍ഷത്തിലെ ശിഖ ശര്‍മ്മയുടെ പ്രതിവര്‍ഷ ശമ്പളം 2.91 കോടി രൂപയായിരുന്നു. മുമ്പുണ്ടായിരുന്നതില്‍ നിന്ന് 7.8 ശതമാനം വര്‍ധനവോടെയായിരുന്നു ഈ തുക ലഭിച്ചിരുന്നത്. എന്നാല്‍ വിരമിക്കുമ്പോള്‍ ശിഖ ശര്‍മ്മയുടെ ശമ്പളം എത്രയാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം എച്ച്.ഡി.എഫ്.സിയുടെ സിഇഒ ആയി വിരമിക്കുമ്പോള്‍ ചൗധരിക്ക് 6.9 കോടി രൂപ പ്രതിവര്‍ഷ ശമ്പളം ഉണ്ടായിരുന്നെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.