ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം നിരവധി പുതിയ കറന്‍സികളാണ് ഒന്നിന് പിറകെ ഒന്നായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്. അതില്‍ പല നിറത്തിലുളള നോട്ടുകളും പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ 10 രൂപയുടെ സ്വര്‍ണ നിറത്തിലുളള നാണയങ്ങളും പുറത്തിറക്കി. ഈ നാണയങ്ങൾ നിരോധിച്ചെന്ന പ്രചാരണം രാജ്യത്ത് പലയിടത്തും ആശങ്കയുളവാക്കി.

പല വ്യാപാരികളും 10 രൂപയുടെ നാണയങ്ങൾ സ്വീകരിക്കാതെ വന്നതോടെ ജനങ്ങളും പരാതിയുമായി എത്തി. എന്നാല്‍ പിന്നീട് 10 രൂപ നാണയങ്ങൾ നിരോധിച്ചിട്ടില്ലെന്ന് ആര്‍ബിഐ തന്നെ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് 20 രൂപയുടെ നാണയങ്ങളും ആര്‍ബിഐ പുറത്തിറക്കാന്‍ നോക്കുന്നത്. 12 അരികുകളുളള നാണയങ്ങളാണ് പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 10 രൂപയുടെ നാണയവുമായി ഏറെ സാമ്യതയുളള ഇവ അടുത്ത് തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. 27 മീറ്റര്‍ വ്യാസമാണ് നാണയത്തിന് ഉണ്ടാവുക. 10 രൂപയുടെ നാണയവും ഇതേ അളവിലുളളതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook