ന്യൂഡൽഹി: റാഫേൽ കരാർ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിട്ടില്ലെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ. താൻ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം 650 കോടി വില നിശ്ചയിച്ചിരുന്ന വിമാനത്തിന്റെ വില 1600 കോടിയായി ഉയർന്നത് എങ്ങനെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാഫേൽ വിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്നായിരുന്നു പവാറിന്റെ പ്രസ്‌താവന. ഇതേതുടർന്ന് നിരവധി പേരാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് പുറത്തുപോയത്. ഇതിന് പിന്നാലെയാണ് നിലപാട് തിരുത്തി പവാർ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഒരു പാർട്ടി യോഗത്തിൽ സംസാരിക്കവേയാണ് പവാർ നിലപാട് മാറ്റി പറഞ്ഞത്.

“ഞാൻ മോദിയെ പിന്തുണച്ചുവെന്ന് ആരോപിച്ച് ചിലർ എന്നെ വിമർശിക്കുകയാണ്. എന്നാൽ ഞാൻ മോദിയെ പിന്തുണച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. ആദ്യം 650 കോടി വില നിശ്ചയിച്ചിരുന്ന വിമാനത്തിന്റെ വില 1600 കോടിയായി ഉയർന്നത് എങ്ങനെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം” പവാർ പറഞ്ഞു.

Read in English: Sharad Pawar on Rafale remarks: Did not support PM Modi and will never do that

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook