/indian-express-malayalam/media/media_files/2025/11/17/than-singh-2025-11-17-08-24-33.jpg)
താൻ സിങ്
ന്യൂഡൽഹി: ചെങ്കോട്ടയിൽ നവംബർ പത്തിന് നടന്ന സ്ഫോടനത്തിൽ പത്തോളം പേർക്ക് ജീവൻ നഷ്ടമായിരുന്നു. സ്ഫോടനത്തിനുപിന്നാലെ സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെഡ് കോൺസ്റ്റബിൾ താൻ സിങ്ങിന് ഇപ്പോഴും അതൊരു നടുക്കുന്ന ഓർമ്മയാണ്. പരുക്കേറ്റവരെ ഇ-റിക്ഷകളിൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്റെ യൂണിഫോം മുഴുവൻ രക്തക്കറകളായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.
തന്റെ ഫോണിൽ സ്ഫോടന സ്ഥലത്തുനിന്നുള്ള ഫോട്ടോകൾ കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. "എന്റെ 15 വർഷത്തെ കരിയറിൽ, ഇതുപോലൊരു രക്തച്ചൊരിച്ചിൽ ഞാൻ കണ്ടിട്ടില്ല," ഇടറിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. 13 വർഷത്തോളമായി ചെങ്കോട്ട പോലീസ് പോസ്റ്റിലാണ് താൻ സിങ് സേവനം അനുഷ്ഠിക്കുന്നത്. സ്വീകരണ മുറി ഉൾപ്പെടെ അഞ്ച് താൽക്കാലിക മുറികളും മുഗൾ കാലഘട്ടത്തിലെ സ്മാരകത്തിന് മുകളിലുള്ള ഒരു ബോർഡ് റൂമും അടങ്ങുന്ന ഒരു കോമ്പൗണ്ടാണ് ഈ പോസ്റ്റ്.
Also Read: ബിഹാർ സർക്കാർ രൂപീകരണം: മന്ത്രിസ്ഥാനങ്ങളിൽ ജെഡിയു-ബിജെപി തുല്യ പങ്കാളിത്തമെന്ന് സൂചന
“സ്ഫോടനത്തെ തുടർന്ന് സീലിങ്ങിന് കേടുപാടുകൾ സംഭവിച്ചു. മറ്റ് മുറികൾക്കും കേടുപാടുകളുണ്ട്. ആഘാതം അത്രത്തോളെ വലുതായിരുന്നു,” കോൺസ്റ്റബിൾ പറഞ്ഞു. സ്ഫോടനം നടന്ന ദിവസം വൈകിട്ട് 6.40 ന്, സിങ്ങിന്റെ ഭാര്യ ദീപിക അദ്ദേഹത്തെ വിളിക്കുന്ന സമയത്ത്, അദ്ദേഹം പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. "അവൾ അന്ന് ഉപവാസത്തിലായിരുന്നു. അടുത്തുള്ള ഗൗരി ശങ്കർ മന്ദിറിൽ ഞാൻ പോയി വീഡിയോ കോളിലൂടെ അവിടുത്തെ ദേവതയെ കാണിച്ചുകൊടുത്ത് അവളുടെ ഉപവാസം അവസാനിപ്പിക്കാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. വൈകുന്നേരം 6.50 ഓടെ ക്ഷേത്രത്തിലെത്തിയ ശേഷം ഞാൻ ഒരു വീഡിയോ കോൾ ചെയ്തു. ഒരു മിനിറ്റിനുള്ളിൽ, ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു," അദ്ദേഹം പറഞ്ഞു.
Also Read: ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ അടുത്ത സഹായി അറസ്റ്റിൽ; ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് എൻഐഎ
സിങ് പറയുന്നതനുസരിച്ച്, വൈകുന്നേരം 6.54 ന് അദ്ദേഹം സ്ഫോടന സ്ഥലത്ത് എത്തി. വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു, ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചു. "ഒരു സ്ത്രീയെയാണ് ഞാൻ ആദ്യം രക്ഷപ്പെടുതതിയത്. അവരെ ഒരു ഇ-റിക്ഷയിൽ കയറ്റി, ഡ്രൈവറോട് ലോക് നായക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു," അദ്ദേഹം വ്യക്തമാക്കി. വൈകുന്നേരം 7 മണിയോടെ ആംബുലൻസുകളും, അഗ്നിശമന സേനാംഗങ്ങളും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും എത്തിത്തുടങ്ങി. തുടർന്ന് കോൺസ്റ്റബിൾ അജയ്, മറ്റ് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ, ചില ആരോഗ്യ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ സിങ്ങിനൊപ്പം ചേർന്നു.
"പിന്നെ ഞങ്ങൾ ആ പ്രദേശം വളഞ്ഞു, നേതാജി സുഭാഷ് മാർഗിന്റെ അവസാനം വരെ റോഡുകൾ ബാരിക്കേഡ് ചെയ്തു. പിന്നീട് കൈകളും കാലുകളും പൊള്ളലേറ്റ ഒരാളെ ഞാൻ പുറത്തെടുത്തു. പിന്നീട് കാറിന്റെ ബോണറ്റിനും വിൻഡ്‌ഷീൽഡിനും ഇടയിൽ കുടുങ്ങിയ മറ്റൊരാളെ പുറത്തെടുത്ത് ലോക് നായക് ആശുപത്രിയിലേക്ക് കൊണ്ടുപോയി," നിറഞ്ഞ കണ്ണുകളോടെ സിങ് ആ ദൃശ്യം ഓർത്തെടുത്ത് വിവരിച്ചു.
Also Read: ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമറിനെ അനുഗമിച്ചയാൾ പിടിയിൽ
വൈകുന്നേരം 7.30 ആയപ്പോഴേക്കും കുറഞ്ഞത് അഞ്ച് മരണങ്ങളെങ്കിലും സ്ഥിരീകരിച്ചു. “ശരീരഭാഗങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു,” സിങ് ഓർമ്മിച്ചു. ഒടുവിൽ തന്റെ ഫോൺ പരിശോധിച്ചപ്പോൾ, രാത്രി 11.30 ഓടെ, സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഭാര്യയിൽ നിന്നും 150 മിസ്ഡ് കോളുകൾ വന്നതായി അദ്ദേഹം പറഞ്ഞു.
“ഫോണിലൂടെ എന്റെ ഭാര്യ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. ഉടൻ തന്നെ എനിക്ക് കോൾ കട്ട് ചെയ്യേണ്ടിവന്നു. എന്നെ ഫോണിൽ കിട്ടാത്തതിനാൽ എന്റെ കുട്ടികൾ കരയുകയായിരുന്നു. പിന്നീട്, ഞാൻ അവരെ തിരികെ വിളിച്ച് ആശ്വസിപ്പിച്ചു. പക്ഷേ അടുത്ത രണ്ട് ദിവസത്തേക്ക് ഞാൻ വീട്ടിലേക്ക് പോയില്ല,” അദ്ദേഹം പറഞ്ഞു.
Read More: ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us