scorecardresearch

വിവാഹമോചനത്തിന് ശേഷം കണ്ടിട്ടില്ല; ഡോ.ഷഹീനിന്റെ ഭീകരവാദ ബന്ധം അറിയില്ല: വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്

വാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും മുൻ ഭർത്താവ് വെളിപ്പെടുത്തി

വാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും മുൻ ഭർത്താവ് വെളിപ്പെടുത്തി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dr zayat

ഡോ. സഫർ ഹയാത്ത്

ന്യൂഡൽഹി: ഭീകരസംഘവുമായി ഡോക്ടർ ഷഹീൻ ഷാഹിദിന് ബന്ധമുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം മാത്രമാണ് താൻ അറിയുന്നതെന്ന് മുൻ ഭർത്താവ് ഡോ. സഫർ ഹയാത്ത്. വിവാഹ ചടങ്ങുകൾക്കിടെ ഒഴികെ ഷഹീൻ ഒരിക്കലും ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിച്ച് അവളെ താൻ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ വിവാഹമോചനത്തിനു ശേഷമാകാമെന്നും ഡോ.സഫർ ഹയാത്ത് പറയുന്നു.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

2003 നവംബറിലാണ് താനും ഷഹീനും വിവാഹിതരാകുന്നത്. 2012 അവസാനത്തോടെയാണ് വിവാഹമോചനം നടന്നത്. വിവാഹമോചനത്തിലേക്ക് നയിക്കാൻ മാത്രം എന്തായിരുന്നു അവളുടെ മനസ്സിൽ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഷഹീൻ സ്നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നുവെന്നും ഡോ.സഫർ ഹയാത്ത് പറഞ്ഞു.

വിവാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഷഹീൻ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് കരുതിയിരുന്നില്ല. കുടുംബത്തോടും കുട്ടികളോടും അവർ ആഴത്തിൽ അടുപ്പം പുലർത്തിയിരുന്നു, അവരെ വളരെയധികം സ്നേഹിച്ചിരുന്നു, അവരുടെ പഠനവും ശ്രദ്ധിച്ചിരുന്നുവെന്ന് സഫർ ഹയാത്ത് പറഞ്ഞു. ഡോ. ഷഹീൻ ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞതും അടുത്തിടെയാണെന്നും ഹയാത്ത് കൂട്ടിച്ചേർത്തു.

Advertisment

Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും

വിവാഹം കഴിച്ച സമയത്തൊന്നും ഷഹീൻ തീവ്രവാദ ആശയങ്ങളോട് ഒരു തരത്തിലുള്ള ചായ്‌വും കാണിച്ചിട്ടില്ല. മെച്ചപ്പെട്ട ശമ്പളത്തിനും ജീവിത നിലവാരത്തിനും വേണ്ടി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് ഒരിക്കൽ ഷഹീൻ പറഞ്ഞിരുന്നു. എന്നാൽ നമുക്കിവിടെ നല്ല ജോലിയുണ്ടെന്നും, കുട്ടികളുമൊത്ത് നല്ല ജീവിതമാണ് നയിക്കുന്നതെന്നും താൻ പറഞ്ഞു. നമ്മുടെ ബന്ധുക്കളെല്ലാം ഇവിടെയാണുള്ളത്. അവിടെ പോയാൽ നമ്മൾ ഒറ്റപ്പെട്ടു പോകുമെന്നും ഷഹീനോട് പറഞ്ഞിരുന്നുവെന്ന് നേത്രരോഗ വിദഗ്ധൻ കൂടിയായ ഡോ.സഫർ ഹയാത്ത് കൂട്ടിച്ചേർത്തു.

Also Read:ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

തന്റെ സഹോദരിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഡോ.ഷഹിന്റെ മൂത്ത സഹോദരൻ മുഹമ്മദ് ഷൊയിബ് പറഞ്ഞു. കുടുംബവുമായി കഴിഞ്ഞ നാലുവർഷമായി ഷഹീന് ഒരു ബന്ധവുമില്ല. നാലു വർഷം മുമ്പാണ് ഷഹീൻ വീട്ടിൽ വിളിച്ച് സംസാരിച്ചതെന്നും ഷൊയിബ് പറഞ്ഞു. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷഹീൻ. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ ഇന്ത്യയിലെ റിക്രൂട്ടിങ്ങിന്റെ ചുമതലയാണ് ഷഹീൻ വഹിച്ചിരുന്നത്.

Read More:ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: