scorecardresearch

ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം: മരണസംഖ്യ രണ്ടായിരത്തിലേക്ക്, ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് മോദി

'ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' ഹമാസ് ആക്രമണത്തന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണത്തില്‍ മോദി പറഞ്ഞു.

'ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' ഹമാസ് ആക്രമണത്തന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണത്തില്‍ മോദി പറഞ്ഞു.

author-image
Shubhajit Roy
അപ്‌ഡേറ്റ് ചെയ്‌തു
New Update
Narendra Modi| israel

ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം: മരണസംഖ്യ രണ്ടായിരത്തിലേക്ക്, ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് മോദി

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ ഇസ്രായേലിനൊപ്പമുണ്ടെന്ന് പറഞ്ഞ മോദി ഐക്യദാര്‍ഢ്യം അറിയിച്ചു. 'ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' ഹമാസ് ആക്രമണത്തന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണത്തില്‍ മോദി പറഞ്ഞു. യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1900 കടന്നു.

Advertisment

''ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നു'' നെതന്യാഹുവിന്റെ ഫോണ്‍ കോളിനും നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അറിയിച്ചതിനും നന്ദി പറഞ്ഞുകൊണ്ട് മോദി എക്സിലെ പോസ്റ്റില്‍ പറഞ്ഞു,

1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണത്തിന് ശേഷമുള്ള ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്‌. ''ഇസ്രായേലിലെ ഭീകരാക്രമണ വാര്‍ത്തയില്‍  ഞെട്ടിയിരിക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു,'' മോദി പറഞ്ഞു.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെ പൂര്‍ണമായി പിന്തുണയ്ക്കുകയും ഒരു തരത്തില്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പലസ്തിനെ കുറിച്ച് മോദി പറഞ്ഞിട്ടില്ല.

Advertisment

കഴിഞ്ഞ ദശകം മുതല്‍ ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാണ്. മോദിയും നെതന്യാഹുവും തമ്മിലുള്ള വ്യക്തിപരമായ ഐക്യം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ഇടപെടലുകളില്‍ ദൃശ്യമാണ്. ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ പ്രതിരോധ-സുരക്ഷാ പങ്കാളികളില്‍ ഒന്നാണ് ഇസ്രായേല്‍.

നെതന്യാഹുവും പ്രധാനമന്ത്രിക്ക് മോദിയും തമ്മില്‍ ഫോണ്‍ സംഭാഷണം ഉണ്ടായിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ''ഇസ്രായേലിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും പരുക്കേറ്റവരോടും പ്രധാനമന്ത്രി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുകയും ഈ ദുഷ്‌കരമായ സമയത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അറിയിക്കുകയും ചെയ്തു,'' ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ''ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷാ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണവും പിന്തുണയും പ്രധാനമന്ത്രി നെതന്യാഹു ഉറപ്പുനല്‍കി. ''പ്രധാനമന്ത്രയുടെ ഓഫീസ് പറഞ്ഞു.

Israel Palestine Issues Modi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: