Latest News

ഇന്ത്യൻ പ്രദേശം ചേർത്തുള്ള പുതിയ ഭൂപടം; ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കി

പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾ നേപ്പാളിന്റേതാണെന്നാണ് അവകാശവാദം.

Nepal new map, Nepal map, Nepal map bill, Nepal map bill passed, Nepal Assembly, Nepal Assembly map bill, Nepal Assembly map bill passed, World news, Indian Express

കാഠ്‌മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ ഭൂപടം പുതുക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാളിലെ ദേശീയ അസംബ്ലി  ഐക കണ്ഠേന പാസാക്കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ ഭൂപടമാണ് പാസാക്കിയത്.

Read More: ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് ‘റോട്ടി-ബേട്ടി’ ബന്ധം; ഒരു ശക്തിക്കും അത് തകർക്കാനാകില്ലെന്ന് രാജ്നാഥ് സിങ്

കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങൾക്ക്, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലെന്നും അതിനാൽ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ ഭൂപടം ദേശീയ ചിഹ്നത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ ദേശീയ അസംബ്ലി അഥവാ നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായി പാസാക്കി. 57 അംഗങ്ങളും അനുകൂലമായി വോട്ടുചെയ്തുകൊണ്ടാണ് ബിൽ പാസാക്കിയത്.

മേയ് എട്ടിന് ഉത്തരഖണ്ഡിലെ ലിപുലേഖ് ചുരത്തേയും ധാര്‍ചുലയേയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്. തങ്ങളുടെ ഭൂപ്രദേശത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്ന് ആരോപിച്ച് നേപ്പാള്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയായിരുന്നു.

തന്ത്രപ്രധാനമായ മൂന്ന് മേഖലകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം നേപ്പാള്‍ പുതിയ രാഷ്ട്രീയ, ഭരണ ഭൂപടങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടേതാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Read in English: Nepal’s Parliament passes Constitution Amendment Bill to update map incorporating Indian territories

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nepals parliament passes constitution amendment bill to update map incorporating indian territories

Next Story
തിരഞ്ഞെടുപ്പിൽ ജയിക്കാൻ ട്രംപ് ചൈനയുടെ സഹായം തേടി: മുൻ സുരക്ഷാ ഉപദേഷ്ടാവ്US china relations, trump xi relations, john bolton on trump xi, john bolton remark on trump xi elections, US elections, US china news
The moderation of comments is automated and not cleared manually by malayalam.indianexpress.com