Latest News

ആർത്തവത്തിന്റെ പേരിൽ അമ്മയെയും മക്കളെയും പുറത്ത് കിടത്തി; ശ്വാസം മുട്ടി മരിച്ചു

ആർത്തവമായതിന്റെ പേരിൽ ഭർതൃവീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചതായിരുന്നു

കാഠ്‌മണ്ടു: ആർത്തവം അശുദ്ധിയല്ലെന്ന വാദം ലോകമാകെ ശക്തിപ്പെടുന്നതിനിടെ അമ്മയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും മരണം ലോകത്തിന് വേദനയാവുന്നു. ആർത്തവത്തിന്റെ പേരിൽ വീട്ടിന് പുറത്ത് കിടത്തിയ അമ്മയെയും മക്കളെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലെ ബജുരായിയിലാണ് സംഭവം നടന്നത്. അംബ ബൊഹ്റ എന്ന മുപ്പത്തിയഞ്ചുകാരിയേയും മക്കളേയുമാണ് ആർത്തവമായതിന്റെ പേരിൽ ഭർതൃവീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചത്.

ജാലകങ്ങളില്ലാത്ത, ഒരു വാതിൽ മാത്രമുളള ഒറ്റ മുറിയായിരുന്നു ഇത്. കൊടും തണുപ്പായതിനാൽ അമ്മയും മക്കളും വീടിന് അകത്ത് നെരിപ്പോട് കൂട്ടി. മൂവരും പിന്നീട് കിടന്നുറങ്ങി. ഇതിനിടെ മുറിയിൽ മുഴുവൻ പുക നിറഞ്ഞു. ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി. ഈ റിപ്പോർട്ട് പുറത്തുവന്നാലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ. അംബ ബൊഹ്റ പുതച്ചിരുന്ന പുതപ്പ് പാതി കത്തിയ നിലയിലാണ്. അംബ ബഹ്റയുടെ കാലിന് പൊളളലേറ്റ പാടുമുണ്ട്.

നേപ്പാളിൽ പലയിടത്തും ആർത്തവ സമയത്ത് സ്ത്രീകളെ വീടിന് അകത്ത് കിടത്താറില്ല. ഇവർക്ക് കിടക്കാനായി വീടിനോട് ചേർന്ന് ചെറിയ ഒറ്റ മുറി നിർമ്മിക്കാറുണ്ട്. ഇതിന് ചൗപദ് എന്നാണ്  പേര്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nepal woman and children die in banned menstruation hut

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com