Latest News

നേപ്പാളിൽ ഷേർ ബഹാദൂർ ദ്യൂബയെ പ്രധാനമന്ത്രിയായി നിയമിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

പ്രസിഡന്റ് ബിദ്ധ്യ ദേവി ഭണ്ഡാരി പാർലമെന്റ് പിരിച്ചുവിട്ടതും നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ കെ.പി. ശർമ ഒലി പ്രധാനമന്ത്രിയായി തുടരുന്നതും റദ്ദാക്കി

nepal, nepal prime minister, Sher Bahadur Deub new nepal prime minister, house of representative, kp sharma oli, nepal supreme court, nepal political crisis, pm oli minority government, nepal president Bidya Devi Bhandari, nepal elections, ie malayalam

കാഠ്മണ്ഡു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളില്‍ നേപ്പാളി കോണ്‍ഗ്രസ് നേതാവ് ബഹാദൂര്‍ ദ്യൂബയെ പ്രധാനമന്ത്രിയായി രണ്ടു ദിവസത്തിനകം നിയമിക്കാന്‍ പ്രസിഡന്റ് ബിദ്ധ്യ ദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി.

പ്രസിഡന്റ് ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടതും നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ കെ.പി.ശർമ ഒലി പ്രധാനമന്ത്രിയായി തുടരുന്നതും ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷുംഷര്‍ റാണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഫുള്‍ ബഞ്ച് റദ്ദാക്കി. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രി കെ.പി.ഒലിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ദ്യൂബയ്ക്ക് അനുകൂലമായി 271 അംഗങ്ങളുള്ള ജനപ്രതിനിധി സഭയില്‍ 149 അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ഭണ്ഡാരി തള്ളിയിരുന്നു. പ്രസിഡന്റ് ചെയ്ത ഭരണഘടനാപരമായ തെറ്റായ നടപടികള്‍ റദ്ദാക്കണമെന്നും പാര്‍ലമെന്റ് പുനഃസ്ഥാപിച്ച് ദ്യൂബയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് 146 പേര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹർജി നല്‍കുകയായിരുന്നു.

ദ്യൂബ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നും സഭ പുനഃസ്ഥാപിച്ച് ജൂലൈ 18 നു വിളിച്ചുചേര്‍ക്കണമെന്നും അഞ്ചംഗ ബഞ്ച് ഉത്തരവിട്ടു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണു നേപ്പാള്‍ പാര്‍ലമെന്റ് സുപ്രീം കോടതി പുനഃസ്ഥാപിക്കുന്നത്. ഡിസംബര്‍ 20 നും പിന്നീട് മേയ് 23 നും സഭ പുനഃസ്ഥാപിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.

Also Read: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പർ സ്റ്റാർ; രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nepal sc asks president to appoint congress leader sher bahadur deuba as pm kp oli

Next Story
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൂപ്പർ സ്റ്റാർ; രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com