കാഠ്മണ്ഡു: നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായ പുഷ്പ കമൽ ദഹാൽ പ്രചണ്ഡ രാജി വച്ചു. പകരം നേപ്പാളി കോൺഗ്രസ് നേതാവായ ഷേർ ബഹദൂർ ദൂബ പ്രധാനമന്ത്രിയാകും. കഴിഞ്ഞ ജൂലൈയിലാണ് ദഹാല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള കാലയളവില്‍ സ്ത്രീ ശാക്തീകരണത്തിനും, സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനതയ്ക്കും വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ്, നേപ്പാളി കോണ്‍ഗ്രസ്, ഫോറം ലോക്തന്ത്രിക് എന്നീ പാര്‍ട്ടികളും മറ്റ് ചെറുപാര്‍ട്ടികളുടേയും സഖ്യത്തോടെ ദൂബ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ