scorecardresearch
Latest News

വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി

ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 28 വിമത അംഗങ്ങൾ അടക്കമുള്ളവർ വിട്ടുനിന്നു

K P Oli, K P Oli resigns, K P Oli government collapses, K P Oli vote of confidence, K P Oli loses vote of confidence, indian express, nepal news, nepal breaking news, latest nepal news, നേപ്പാൾ, കെപി ശർമ ഒലി, ie malayalam

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി വിശ്വാസവോട്ടിൽ പരാജയപ്പെട്ടു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 93 പേർ ശർമയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 124 പേർ എതിർത്ത് വോട്ട് ചെയ്തു. 15 അംഗങ്ങൾ വിട്ടുനിന്നു.

വിശ്വാസവോട്ടെടുപ്പ് സമയത്ത് 271 അംഗങ്ങളിൽ 232 പേർ മാത്രമാണ് സഭയിൽ ഉണ്ടായിരുന്നത്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ഹാജരാകാതിരിക്കുകയോ ചെയ്തവരിൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 28 വിമത അംഗങ്ങളും ഉൾപ്പെടുന്നു.

38 മാസക്കാലം സർക്കാരിനെ നയിച്ച ഒലി പാർലമെന്റിലെ പരാജയത്തോടെ അധികാരത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. ഭരണകക്ഷിയിലെ വിമത അംഗങ്ങൾ പാർട്ടി വിപ്പിനെ ധിക്കരിക്കുകയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു. ഇത് അവരുടെ സഭാ അംഗത്വം നഷ്ടമാവാൻ കാരണമായേക്കാം.

Read More: അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഒലി തന്റെ രാജി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിക്ക് സമർപ്പിക്കും. പുതിയ സർക്കാറിന്റെ രൂപീകരണം ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കാൻ പാർലമെന്റിനോട് ആവശ്യപ്പെടും.

രാജ്യത്തിന്റെ വികസനത്തിനും രാഷ്ട്രനിർമ്മാണത്തിനുമായി അശ്രാന്തമായി പ്രവർത്തിച്ച ഒരു സർക്കാരിനെ ‘ഇടുങ്ങിയതും പക്ഷപാതപരവുമായ’ താൽപ്പര്യങ്ങൾക്കായി ലക്ഷ്യമിടുന്നത് നിർഭാഗ്യകരമാണെന്ന് വിശ്വാസ വോട്ടെടുപ്പിനുള്ള പ്രമേയം അവതരിപ്പിക്കവെ ഒലി പറഞ്ഞു. ആർക്കെതിരെയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Read More: കോവിഡ്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

ഷേർ ബഹാദൂർ ദുബെയ് (നേപ്പാളി കോൺഗ്രസ്), പുഷ്പ കമൽ ദഹൽ പ്രചണ്ഡ് (മാവോയിസ്റ്റ്) തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ കോവിഡ് പകർച്ചവ്യാധി നേരിടുന്നതിൽ പരാജയപ്പെട്ടതിന് ഒലിയെ കുറ്റപ്പെടുത്തി. അഴിമതി കാരണം’ ഇന്ത്യയിൽ നിന്ന് യഥാസമയം വാക്സിനുകൾ നേപ്പാളിലെത്തുന്നത് തടസ്സപ്പെട്ടുവെന്നും കോവിഡ് ബാധിതരുടെ ജീവൻ വച്ചാണ് പ്രധാനമന്ത്രി കളിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nepal prime minister k p oli loses vote of confidence