കാഠ്മണ്ടു: ആര്‍ത്തവം വരുന്ന സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വിധിച്ച് നേപ്പാള്‍ പാര്‍ലമെന്റ്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്താക്കുന്ന ചടങ്ങ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ ഗവണ്‍മെന്റ് പാസ്സാക്കി.

നൂറ്റാണ്ടുകളായി ഹൈന്ദവ ആചാര പ്രകാരം തുടരുന്ന ചൗപ്പദി എന്ന ദുരാചാരത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡില്‍ പാര്‍പ്പിക്കുന്ന രീതിയുണ്ട്. ചൗഗോത്ത് എന്നാണ് ഈ ഷെഡുകളെ വിളിക്കുന്നത്. ഇനി മുതല്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴയും മൂന്നു മാസം ജയില്‍ വാസമോ അനുഭവിക്കണം. കഴിഞ്ഞ മാസം ചൗഗോത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് നിയമം.

Nepal

കഴിഞ്ഞ മാസം വീട്ടിൽ നിന്നും പുറത്താക്കി മറ്റൊരു ഷെഡ്ഡിൽ താമസിപ്പിച്ച പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനിച്ചത്. ചൗപദി സംമ്പ്രദായം: ആർത്തവ സമയത്ത് പെൺകുട്ടികളെ വീട്ടിൽ നിന്ന് പുറത്താക്കി മറ്റൊരു ഷെഡിൽ താമസിപ്പിക്കുന്ന രീതിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ