ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ ഭൂപടം പുതുക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ വ്യാഴാഴ്ചയാണ് നേപ്പാളിലെ ദേശീയ അസംബ്ലി ഐക കണ്ഠേന പാസാക്കിയത്. ഇതിൽ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ ഭൂപടമാണ് പാസാക്കിയത്. അതിർത്തിയിലെ പ്രശ്നങ്ങളിൽ ചർച്ചകൾ നടക്കുന്ന സമയത്ത്, നേപ്പാൾ ഇത്തരമൊരു നീക്കം നടത്തിയത് ധാരണകൾക്ക് വിരുദ്ധമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
Read More: ഇന്ത്യൻ പ്രദേശം ചേർത്തുള്ള പുതിയ ഭൂപടം; ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കി
ചർച്ചകൾക്ക് വഴിയൊരുക്കിയെങ്കിലും കാഠ്മണ്ഡു അനുകൂലമായ അന്തരീക്ഷവും നല്ല സാഹചര്യവും സൃഷ്ടിക്കാൻ ശ്രമിക്കാത്തതിൽ സർക്കാർ നിരാശരാണെന്ന് ന്യൂഡൽഹിയിൽ വൃത്തങ്ങൾ അറിയിച്ചു. ഉത്തരവാദിത്തം നേപ്പാൾ സർക്കാരിനാണ്.
രാജ്യസഭയിൽ 58 അംഗങ്ങളിൽ ചെയർമാൻ ഒഴികെ 57 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ചെയർമാൻ ഗണേഷ് പ്രസാദ് തിമിൽസിന സഭാ പ്രമേയം അംഗീകരിച്ചു.
Read More: ഇന്ത്യൻ പ്രദേശം ചേർത്തുള്ള പുതിയ ഭൂപടം; ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കി
കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങൾക്ക്, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലെന്നും അതിനാൽ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ ഭൂപടം ദേശീയ ചിഹ്നത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ ദേശീയ അസംബ്ലി അഥവാ നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായി പാസാക്കി. 57 അംഗങ്ങളും അനുകൂലമായി വോട്ടുചെയ്തുകൊണ്ടാണ് ബിൽ പാസാക്കിയത്.
മേയ് എട്ടിന് ഉത്തരഖണ്ഡിലെ ലിപുലേഖ് ചുരത്തേയും ധാര്‍ചുലയേയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്. തങ്ങളുടെ ഭൂപ്രദേശത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്ന് ആരോപിച്ച് നേപ്പാള്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയായിരുന്നു.
തന്ത്രപ്രധാനമായ മൂന്ന് മേഖലകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം നേപ്പാള്‍ പുതിയ രാഷ്ട്രീയ, ഭരണ ഭൂപടങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടേതാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
Read More in English: Nepal map Bill now law, India says disappointed